പഴയങ്ങാടി:.ഏഴോം പൊടിതടത്തെ ഗാർഡിയൻ ഏയ്ഞ്ചൽസ് കഴിഞ്ഞ ദിവസം ഒരു അപൂർവ്വ ജന്മദിന ആഘോഷം നടന്നു.എയ്ഞ്ചൽസിലെ അന്തേവാസിയായ നാരായണന്റെ 88ാം ജന്മദിന ആഘോഷം. ജീവിതത്തിൽ ഇതാദ്യമാണ് ഇത്തരമൊരു ആഘോഷമെന്ന് ഇദ്ദേഹം പറയും.
കരിവെള്ളൂർ സ്വദേശിയായ ഇദ്ദേഹം ഗാർഡിയൻ എയ്‌ഞ്ചൽസിൽ നാല് മാസം മുമ്പ് പയ്യന്നൂർ പൊലീസിന്റെ സഹായത്തോടെയാണ് നാരായണൻ ഇവിടെ എത്തിയത്. കടവരാന്തയിൽ അവശനായി കണ്ട് ഇവിടേക്ക് എത്തിക്കുകയായിരുന്നു.ചെറുപ്പത്തിൽ പൊലീസിൽ ചേരാനായിരുന്നു ആഗ്രഹം എന്നാൽ കായിക ക്ഷമത ഇല്ലാത്ത കാരണത്താൽ സാധ്യമായില്ല.അച്ഛന്റെ മരണത്തോടെ അമ്മയും നാല് സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിന്റെ സംരക്ഷണം നാരായണിൽ വന്ന് ചേർന്നു.കുടുംബത്തെ നന്നായി നോക്കി. വിവാഹിതനും നാല് മക്കളുടെ അച്ഛനുമായി. മുപ്പത്തിയാറാം വയസ്സിൽ ഭാര്യയുമായി പിണങ്ങി നാടുവിട്ടു.52 വർഷക്കാലം രാജ്യത്തിൻറെ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്തു ജീവിച്ചു .ആള് ജീവിച്ചിരിപ്പില്ലെന്ന് ബന്ധുക്കളും കരുതി.
പ്രായം കൂടി ഒപ്പം രോഗി കൂടി ആയതോടെയാണ് നാട്ടിലേക്കുള്ള മടക്കം.പക്ഷെ മക്കളും ബന്ധുമിത്രാദികളും മനസിൽ നിന്ന് നാരായണനെ വേർപ്പെടുത്തിയിരുന്നു.ആരോടും പരാതിയില്ലാതെ പരിഭവമില്ലാതെ തന്റെ മുൻകാല ചെയ്തികൾ ആണ് കാരണമെന്ന് സ്വയം ആശ്വസിച്ച് തെരുവിൽ നിന്ന് തെരുവുകളിലേക്ക് യാത്ര യായിരുന്നു പിന്നീട്.കൈയിൽ സമ്പാദ്യമായി ഒന്നമില്ലാതെ ലക്ഷ്യമില്ലാത്ത യാത്രയിൽ രോഗത്താൽ അവശനായ നാരായണൻ എത്തപ്പെട്ടത് പയ്യന്നൂരിലെ തെരുവുകളിലായിരുന്നു. ആരെങ്കിലും വല്ലതും കൊടുത്താൽ വിശപ്പടക്കും കടത്തിണ്ണയിൽ അന്തിയുറക്കം .
ഇതിനിടയിലാണ് പയ്യന്നൂർ പൊലീസ് അവശനിലയിൽ കണ്ടെത്തിയ നാരായണനെ ഗാർഡൻ എയ്‌ഞ്ചൽസിൽ ഏൽപ്പിക്കുന്നത്.കഴിഞ്ഞ ഫെബ്രവരി 25 മുതൽ നാരായണന്റെ ജീവിതം ഇവിടെയാണ്.ആരോഗ്യം വീണ്ടെടുത്ത നാരായണൻ ജന്മദിനം ഓർത്തെടുത്ത് പറഞ്ഞതിനെ തുടർന്നാണ് പുത്തൻ വസ്ത്രങ്ങൾ അണിയിച്ച് ഗാർഡിയൻ ഏയ്ഞ്ചൽസ് സാരഥികൾ ഒരുക്കിയ കേക്ക് മുറിച്ച് നാല്പതോളം അന്തേവാസികളോടൊന്നിച്ച് ജന്മദിനം ആഘോഷിച്ചത്.
പടം:നാരായണൻ ഏഴോം പൊടിതടത്തെ ഗാർഡിയൻ എയ്‌ഞ്ചൽസിൽ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്നു.