കണ്ണൂർ : ജയിലുകളിൽ അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡി.ജി.പി ഋഷിരാജ് സിംഗ് ശുദ്ധീകരണ പ്രക്രിയ തുടങ്ങി. കൊവിഡിനെ തുടർന്ന് പരോളിലുള്ള തടവുകാർ തിരിച്ചു വരുന്നതിന് മുമ്പു തന്നെ അച്ചടക്ക നടപടികൾക്ക് തുടക്കം കുറിച്ചു.ജയിൽ സൂപ്രണ്ട് മുതൽ വെൽഫെയർ ഓഫീസർ വരെയുള്ള 23 ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റം നേടിയവർ ഉടൻ തന്നെ ജോലിയിൽ പ്രവേശിക്കണമെന്നും ശനിയാഴ്ച രാതി ഇറങ്ങിയ ഉത്തരവിലുണ്ട്.
കണ്ണൂൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ടി. ബാബുരാജനെ വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്കും പൂജപ്പുര ജയിൽ സൂപ്രണ്ട് ബി. സുനിൽകുമാറിനെ കണ്ണൂരിലേക്കും മാറ്റി . വിയ്യൂർ തുറന്ന ജയിലിലിലെ സൂപ്രണ്ട് എ.ജി.. സുരേഷിനെ നെട്ടുകാൽതേരി തുറന്ന ജയിലിലേക്കേും വിയ്യൂർ സെൻട്രൽ ജയിലിലെ എൻ. എസ് നിർമ്മലാനന്ദൻ നായരെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും മാറ്റി നിയമിച്ചു..
എറണാകുളം ജില്ലാ ജയിൽ ജോയന്റ് സൂപ്രണ്ട് കെ.വി..ജഗദീശനെ കോഴിക്കോട് ജില്ലാ ജയിലിലേക്കും വിയ്യൂർ അതീവ സുരക്ഷാ ജയിലിലെ ആർ.ശ്രീകുമാറിനെ കോട്ടയം ജില്ലാ ജയിലിലേക്കും കോഴിക്കോട് ജില്ലാ ജയിലിലെ വി.ജയകുമാറിനെ ചീമേനി തുറന്നജയിലിലേക്കും തുറന്ന ജയിലിലെ കെ.വി. അശോകനെ മാനന്തവാടി ജില്ലാ ജയിലിലേക്കും മാനന്തവാടി ജില്ലാ ജയിലിലെ കെ.വി.ബൈജുവിനെ കോഴിക്കോട് ജില്ലാ ജയിലിൽ സ്പെഷ്യൽ ഓഫീസറായും കോഴിക്കോട് ജില്ലാ ജയിലിലെ സ്പെഷ്യൽ ഓഫീസർ റോമിയോ ജോണിനെ ആലപ്പുഴ ജില്ലാ ജയിലിലേക്കും തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ ബിനോദ് ജോർജിനെ തിരുവനന്തപുരം ജില്ല ജയിലിലേക്കും തിരുവനന്തപുരം ജില്ലാ ജയിലിലെ വി. സത്യരാജിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും മാറ്റി .റീജയണൽ വെൽഫെയർ ഓഫീസർമാരായ ടി.ജി.സന്തോഷിനെ മദ്ധ്യമേഖലയിലേക്കും കെ. ലക്ഷ്മിയെ ദക്ഷിണമേഖലയിലേക്കും മാറ്റിനിയമിച്ചു.
വെൽഫെയർ ഓഫീസർമാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. വിയ്യൂർ സെൻട്രൽ ജയിലിലെ സാജി സൈമണെ വിയ്യൂർ വനിതാ ജയിലിലേക്കും വിയ്യൂർ അതീവസുരക്ഷാ ജയിലിലെ ഒ.ജെ. തോമസിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്കും ചീമേനി തുറന്ന ജയിലിലെ കെ.. ശിവപ്രസാദിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്കും മാൻസി സി. പരീദിനെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു കണ്ണൂർ ജില്ലാ ജയിലിലേക്കും കണ്ണൂർ ജില്ലാ ജയിലിലെ ഇ.വി.ഹരിദാസിനെ ചീമേനി തുറന്ന ജയിലിലേക്കും വിയ്യൂർ വനിതാ ജയിലിലെ എ. ധന്യയെ വിയ്യൂർ അതീവസുരക്ഷാ ജയിലിലേക്കും മാറ്റി നിയമിച്ചു.
55 ജയിലുകൾ
തടവുകാർ 7485
ജയിൽ ചട്ടപ്രകാരം ജീവനക്കാരും തടവുകാരും തമ്മിലുള്ള അനുപാതം.1-6