ഇരിട്ടി: കൂറ്റൻ ചെങ്കൽപാറ ഇടിഞ്ഞു വീണതിനെത്തുടർന്ന് അങ്കണവാടി കെട്ടിടം അപകടാവസ്ഥയിലായി. പായം പഞ്ചായത്തിലെ മട്ടിണി അങ്കണവാടിയാണ് അപകടാവസ്ഥയിലായത്. കെട്ടിടത്തിനു പിറകുഭാഗത്തെ ഉയരത്തിലുള്ള മതിലിൽ നിന്നും ചെങ്കൽ പാറകൾ ഇളകിവന്ന് കെട്ടിടത്തിലേക്ക് പതിക്കുകയായിരുന്നു. പാറ പതിച്ചതിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ ഭിത്തിയും ജനലും തകരുകയും കെട്ടിടം അപകടാവസ്ഥയിലാവുകയും ചെയ്തിട്ടുണ്ട്.
കൊവിഡ് ഭീഷണിയിൽ അങ്കണവാടിയിൽ ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. പായം പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകൻ, വാർഡ് മെമ്പർ പി.എൻ സുരേഷ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
ചെങ്കൽ പാറവീണ് അപകടാവസ്ഥയിലായ മട്ടിണി അങ്കണവാടി കെട്ടിടം