കാസർകോട് : ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 57 ൽ 47ഉം സമ്പർക്കത്തിലൂടെ. ഇതര സംസ്ഥാനത്ത് നിന്ന് വന്ന ആറ് പേർക്കും വിദേശത്ത് നിന്ന് വന്ന നാലു പേർക്കും സമ്പർക്കത്തിലൂടെ (ആരോഗ്യ പ്രവർത്തകയും പൊലീസ് ഉദ്യോഗസ്ഥനുമടക്കം) 47 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
സമ്പർക്കത്തിലൂടെ
മധുർ പഞ്ചായത്തിലെ 40,18 വയസുള്ള പുരുഷന്മാർ ,ചെങ്കള പഞ്ചായത്തിലെ 13 വയസുള്ള പെൺകുട്ടി, 29,31,29 വയസുള്ള പുരുഷന്മാർ മീഞ്ച പഞ്ചായത്തിലെ 11, 7 വയസുള്ള പെൺകുട്ടികൾ, 16 വയസുള്ള ആൺകുട്ടി, 19,40 വയസുള്ള പുരുഷന്മാർ മഞ്ചേശ്വരം പഞ്ചായത്തിലെ 49,50,17,45 വയസുള്ള സ്ത്രീകൾ, 25,72,28,38,24,62,24,40,59,32 വയസുള്ള പുരുഷന്മാർ, ഒരു വയസുള്ള ആൺകുട്ടി, പടന്ന പഞ്ചായത്തിലെ 31 വയസുകാരൻ കാഞ്ഞങ്ങാട് നഗരസഭയിലെ 30 കാരൻ (പൊലീസ്) കാസർകോട് നഗരസഭയിലെ 30 വയസുകാരി മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ 46 കാരൻ പള്ളിക്കര പഞ്ചായത്തിലെ 45 കാരി (ആരോഗ്യ പ്രവർത്തക) അജാനൂർ പഞ്ചായത്തിലെ 39 കാരി മംഗൽപാടി പഞ്ചായത്തിലെ 17,22,40 വയസുള്ള പുരുഷന്മാർ 10 വയസുള്ള ആൺകുട്ടി,17, 39, 20 വയസുള്ള സ്ത്രീകൾ ബദിയഡുക്ക പഞ്ചായത്തിലെ 36 കാരൻ ചെമ്മനാട് പഞ്ചായത്തിലെ 25 കാരൻ കാറഡുക്ക പഞ്ചായത്തിലെ ആറ് വയസുള്ള ആൺകുട്ടി,16, 12, 6 വയസുള്ള പെൺകുട്ടികൾ, 43 കാരൻ കുമ്പള പഞ്ചായത്തിലെ 34 കാരൻ എന്നിവർക്കാണ് സമ്പർക്കം വഴി കൊവിഡ് ബാധിച്ചത്.
ജൂൺ 22 വന്ന് കോടോംബേളൂർ പഞ്ചായിലെ 26 കാരൻ, ജൂലായ് 5 ന് വന്ന ഉദുമ പഞ്ചായത്തിലെ 65കാരൻ, 51കാരി,ജൂൺ 25 ന് വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 55 കാരൻ,ജൂലായ് 11 വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 38കാരൻ, ജൂലൈ 6 ന് വന്ന മംഗൽപാടി പഞ്ചായത്തിലെ 33 കാരൻ ( എല്ലാവരും കർണ്ണാടക) ജൂലായ് 18 ന് കുവൈത്തിൽ നിന്ന വന്ന നീലേശ്വരം നഗരസഭയിലെ 35 കാരൻ, ജൂലായ് നാലിന് സൗത്ത് അമേരിക്കയിൽ നിന്ന് വന്ന മംഗൽപാടി പഞ്ചായത്തിലെ 30 കാരൻ, ജൂലായ് എട്ടിന് ഇറാനിൽ നിന്ന് വന്ന 42 വയസുള്ള മംഗൽപാടി പഞ്ചായത്ത് സ്വദേശി, ജൂലൈ എട്ടിന് സിംഗപ്പൂരിൽ നിന്ന് വന്ന തൃക്കരിപ്പൂർ പഞ്ചായത്തിലെ 76 കാരൻ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.