കണ്ണൂർ

കൊവിഡ് സ്ഥിരീകരിച്ചത് 13

രോഗമുക്തി 22

സമ്പർക്കം വഴി 2

വിദേശത്ത് നിന്ന് 1

ഇതരസംസ്ഥാനം 10

ആകെ രോഗബാധിതർ 879

ഭേദമായത് 533

കൊവിഡ് ബാധിച്ചത്
കരിപ്പൂർ വിമാനത്താവളം വഴി ജൂലായ് ഏഴിന് റിയാദിൽ നിന്ന് എക്സ്‌വൈ 345 വിമാനത്തിലെത്തിയ എരമം കുറ്റൂർ സ്വദേശി( 29). ഒൻപതിന് മഹാരാഷ്ട്രയിൽ നിന്ന് നേത്രാവതി എക്സ്പ്രസിലെത്തിയ ചെമ്പിലോട് സ്വദേശി (43), 13ന് കണ്ണൂർ വിമാനത്താവളം വഴി തെലങ്കാനയിൽ നിന്നെത്തിയ മൊകേരി സ്വദേശികൾ( 51, 15, 19കാരി, 13കാരൻ, പാട്യം സ്വദേശി-40 (നിലവിൽ താമസം മൊകേരിയിൽ), കർണാടക സ്വദേശി-50 (നിലവിൽ താമസം മൊകേരിയിൽ), ബെംഗളൂരുവിൽ നിന്ന് 14ന് എത്തിയ കുന്നോത്ത്പറമ്പ് സ്വദേശി (33), പാനൂർ സ്വദേശി ഒൻപത് വയസ്സുകാരി, 15ന് എത്തിയ മുഴപ്പിലങ്ങാട് സ്വദേശി (42).കുന്നോത്തുപറമ്പ് സ്വദേശി ഒരു വയസ്സുകാരൻ, ചാലക്കുടി സ്വദേശിയായ ഡി.എസ്.സി ഉദ്യോഗസ്ഥൻ എന്നിവർക്ക് സമ്പർക്കത്തിലൂടെ

രോഗം ഭേദമായവർ

കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്- ചികിത്സയിലായിരുന്ന ചൊക്ലി സ്വദേശി( 61), തലശ്ശേരി സ്വദേശി (43), സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ( 36), ജില്ലാ ആയുർവേദ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ- മട്ടന്നൂർ സ്വദേശിനി (29).അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റർ- ആലക്കോട് സ്വദേശി (37), അഞ്ചരക്കണ്ടി സ്വദേശി (38), ചൊക്ലി സ്വദേശി (18), ചെമ്പിലോട് സ്വദേശി (29), മുണ്ടേരി സ്വദേശി (48), സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരായ (31), (28), ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മട്ടന്നൂർ സ്വദേശി (35), ആർമി ഹോസ്പിറ്റൽ- ചികിത്സയിലായിരുന്ന ഒൻപത് ഡി.എസ്.സി ഉദ്യോഗസ്ഥർ, മഞ്ചേരി ഗവ.മെഡിക്കൽ കോളേജ്- പിണറായി സ്വദേശി 60കാരി .

രണ്ടു വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണിൽ
പുതുതായി കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലയിലെ രണ്ടു തദ്ദേശ സ്വയംഭരണ വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണുകളായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. ചെമ്പിലോട് 9, എരമം കുറ്റൂർ 11 എന്നീ വാർഡുകളാണ് പുതുതായി കണ്ടെയിൻമെന്റ് സോണുകളായത്.