board
കാട് മൂടിയ ബോർഡുകൾ

തളിപ്പറമ്പ്: കണ്ണൂർ സർവ്വകലാശാലയുടെ ബോർഡുകൾ കാടുമൂടി. ധർമ്മശാല ദേശീയപാതയ്ക്കരികിലെ ടീച്ചർ എഡ്യുക്കേഷൻ കോംപ്ലക്സിലെ ബോർഡുകളാണ് കാടുകയറി മറഞ്ഞിരിക്കുന്നത്. ഇവിടേക്ക് എത്തിച്ചേരേണ്ടവർ പലരും രണ്ടു കിലോമീറ്റർ അകലെയുള്ള മാങ്ങാട്ടുപറമ്പ് ക്യാമ്പസിലേക്ക് പോയി തിരിച്ചു വരുന്ന സ്ഥിതിയാണുള്ളത്.

സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിന്റെയും സ്കൂൾ ഓഫ് ഹിസ്റ്റോറിക്കൽ സ്റ്റഡീസിന്റെയും ബോർഡുകളും മറഞ്ഞിരിക്കുകയാണ്. ഡിപ്പാർട്ട്മെന്റ് ഓഫ് ഹിസ്റ്ററി ആൻഡ് ഹെറിറ്റേജ് സ്റ്റഡീസ് പ്രവർത്തിക്കുന്നതും ഇവിടെയാണ്. ഈ ഡിപ്പാർട്ട്മെൻറുകൾ തേടിവരുന്ന ഉദ്യോഗാർത്ഥികൾ ഉൾപ്പടെയുള്ളവർക്ക് കാണാവുന്ന രീതിയിലല്ല ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതും. സർവ്വകലാശാലയുടെ കോമ്പൗണ്ടിന് പുറത്ത് എല്ലാവർക്കും കാണാൻ പറ്റുന്ന രീതിയിൽ സ്ഥാപിക്കുന്നതിനു പകരം ആരുടെയും ശ്രദ്ധപെട്ടെന്ന് പതിയാത്ത രീതിയിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നതെന്ന പരാതിയുമുണ്ട്.