corona
കൊവിഡ്‌

തളിപ്പറമ്പ്: വനിത ഡോക്ടർ ഉൾപ്പെടെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ രണ്ട് പി.ജി. ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതെ തുടർന്ന് ഡോക്ടർമാർ ഉൾപ്പെടെ 30 ആരോഗ്യ പ്രവർത്തകരെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. കൊവിഡ് ഐ.സി.യുവിൽ ഉൾപ്പെടെ രോഗികളെ പരിചരിച്ച ഇവർ മൂന്നുദിവസം മുമ്പ് തന്നെ ചികിത്സയിലാണ്.

കൊവിഡ് സ്ഥിരീകരിച്ച പി.ജി.ഡോക്ടർ മറ്റൊരു പി ജി.ഡോക്ടറുടെ ബർത്ത് ഡേ പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഈ പാർട്ടിയിൽ പങ്കെടുത്തവർ ഉൾപ്പെടെയാണ് ക്വാറന്റൈനിലായത്. പി.ജി. ഡോക്ടർമാർ കൂട്ടത്തോടെ ക്വാറന്റൈനിലായതോടെ കൊവിഡ് രോഗികളെ പരിചരിക്കാൻ ഡോക്ടർമാരുടെ കുറവ് അനുഭവപ്പെടാൻ സാദ്ധ്യതയുണ്ട്. ഇതുകൂടാതെ കാഷ്വാലിറ്റിയിലെ മറ്റൊരു ഡോക്ടർക്ക് ഡെങ്കിപ്പനിയും ബാധിച്ചിട്ടുണ്ട്.