കാസർകോട്: പ്രമുഖ മത്സ്യ വ്യാപാരി നെല്ലിക്കുന്ന് സിംപ്‌കോയ്ക്ക് സമീപത്തെ എം. പി. അബൂബക്കർ (58) നിര്യാതനായി. നെല്ലിക്കുന്ന് അൻസാറുൽ ഇസ്ലാം സംഘം പ്രസിഡന്റ്, നെല്ലിക്കുന്ന് ശാഖാ മുസ്ലീം ലീഗ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ജമീല. മക്കൾ: ഹനീഫ്, സലാം (ഖത്തർ), ജസീല, തസ് റീഫ. മരുമക്കൾ: ഫസൽ, നൗഷാദ്, സൽമ.