corona
കൊവിഡ്

സമ്പർക്കം വഴി 11, ഉറവിടമറിയാതെ 5

കാസർകോട്: ജില്ലയിൽ 28 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 11 പേർക്ക് സമ്പർക്കത്തിലൂടെയും എട്ടു പേർ വിദേശത്ത് നിന്നെത്തിയവരും ഒമ്പതു പേർ ഇതര സംസ്ഥാനത്തു നിന്നെത്തിയവരുമാണെന്ന് ഡി.എം.ഒ ഡോ. എ.വി രാംദാസ് അറിയിച്ചു.

മീഞ്ച സ്വദേശി 40 കാരൻ, കാറഡുക്കയിലെ 34 കാരൻ, തൃക്കരിപ്പൂർ സ്വദേശി 47 കാരൻ, മംഗൽപാടിയിലെ 31 കാരൻ, കുമ്പളയിലെ നാല് വയസുള്ള ആൺകുട്ടി, കാസർകോട്ടെ 48 കാരി, 47 കാരൻ, ഇദ്ദേഹത്തിന്റെ ഭാര്യ 38 കാരി, പനത്തടി സ്വദേശി 56 കാരി, ഇവരുടെ മകൻ 22 കാരൻ, മൊഗ്രാൽപുത്തൂരിലെ ഒരു വയസുള്ള ആൺകുട്ടി എന്നിവർക്കാണ് സമ്പർക്കം വഴി രോഗം ബാധിച്ചത്. ഇതിൽ അഞ്ചുപേരുടെ ഉറവിടം ലഭ്യമല്ല.

ഖത്തറിൽ നിന്നുവന്ന നീലേശ്വരത്തെ 34 കാരൻ, വേർക്കാടിയിലെ 36 കാരൻ, സൗദിയിൽ നിന്നുവന്ന മഞ്ചേശ്വരത്തെ 37 കാരൻ, എൻമകജെ സ്വദേശി 52 കാരൻ, ദുബായിൽ നിന്നുവന്ന ബളാലിലെ 22 കാരൻ, 28 കാരി, ചെമ്മനാട്ടെ 43 കാരൻ, അബുദാബിയിൽ നിന്നുവന്ന പള്ളിക്കരയിലെ 45 കാരൻ, മറ്റു സംസ്ഥാനങ്ങളിൽ നിന്നുവന്ന മടിക്കൈയിലെ 50 കാരൻ, ബളാലിലെ 29 കാരൻ, 27 കാരി, മഞ്ചേശ്വരത്തെ 26 കാരൻ, പുല്ലൂർ പെരിയ സ്വദേശി 21 കാരൻ, വോർക്കാടിയിലെ 42കാരൻ,കുമ്പളയിലെ 26 കാരൻ, കാസർകോട്ടെ 26 കാരൻ, മൊഗ്രാൽപുത്തൂർ സ്വദേശി 34 കാരൻ എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

രോഗമുക്തരായവർ 11

മഞ്ചേശ്വരത്തെ 43 കാരൻ, കുമ്പളയിലെ 38 കാരൻ, 52 കാരൻ, കാസർകോട്ടെ 25 കാരൻ, 16 വയസുള്ള പെൺകുട്ടി, ചെമ്മനാട്ടെ 35 കാരൻ, ചെങ്കളയിലെ 29 കാരൻ, ഒമ്പത് വയസുള്ള ആൺകുട്ടി, മൂന്ന് വയസുള്ള പെൺകുട്ടി, മുളിയാർ സ്വദേശികളായ 10 വയസുള്ള ആൺകുട്ടി, നാല് വയസുള്ള പെൺകുട്ടി.

നിരീക്ഷണത്തിൽ 5185 പേർ