ചെറുവത്തൂർ: പിണങ്ങി വേർപിരിഞ്ഞ ഭാര്യയെ അപായപ്പെടുത്താൻ വീടിനുള്ളിൽ പെട്രോൾ ഒഴിച്ച് തീവച്ച 50 കാരനെ ചന്തേര പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിനുള്ളിൽ ഉണ്ടായിരുന്നവർ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. വീട്ടിലെ ഫർണിച്ചർ അടക്കം കത്തിനശിച്ചു 10 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി.

ചെറുവത്തൂർ കുഴിഞ്ഞടിയിലെ നസീമയെ കൊല്ലാൻ വീട് കത്തിച്ച കേസിൽ നസീറിനെ ( 50)യാണ് നാട്ടുകാരുടെ സഹായത്തോടെ എസ് ഐ മെൽവിനും സംഘവും പിടികൂടിയത്. വീട്ടിനുള്ളിൽ കയറി കിടപ്പുമുറിയിൽ പെട്രോൾ ഒഴിച്ച ശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിടുകയായിരുന്നുവത്രെ. ഗ്യാസിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ അകത്തേക്ക് വരുമ്പോൾ തീയിട്ട നസീർ ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തൃക്കരിപ്പൂർ ഫയർ ഓഫീസർ കുര്യാക്കോസിന്റെ നേതൃത്വത്തിൽ എത്തിയ സംഘമാണ് തീയണച്ചത്.