കണ്ണൂർ: ജില്ലയിൽ 48 പേർക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇവരിൽ നാലു പേർ വിദേശത്തു നിന്നും 29 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 15 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ.
ദോഹയിൽ നിന്നെത്തിയ കുന്നോത്തുപറമ്പ് സ്വദേശി 59കാരൻ, ദുബൈയിൽ നിന്നെത്തിയ പാനൂർ സ്വദേശി 35കാരൻ, സൗദി അറേബ്യയിൽ നിന്നെത്തിയ മാട്ടൂൽ സ്വദേശികളായ 53കാരൻ, 17കാരി എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ.
ബെംഗളൂരുവിൽ നിന്നെത്തിയ ചെമ്പിലോട് സ്വദേശികളായ 44കാരൻ, 37കാരൻ, 25കാരൻ, 28കാരൻ, 29കാരി,കണ്ണൂർ സ്വദേശി 46കാരൻ, പേരാവൂർ സ്വദേശി 36കാരൻ, പാനൂർ സ്വദേശി 45കാരൻ, കൂടാളി സ്വദേശി 31കാരൻ, മാങ്ങാട്ടിടം സ്വദേശികളായ 22കാരി, 29കാരൻ, ആറു മാസം പ്രായമുള്ള ആൺകുട്ടി, കുന്നോത്തുപറമ്പ് സ്വദേശി 53കാരൻ, മാലൂർ സ്വദേശി 33കാരൻ, 32കാരൻ, കൂത്തുപറമ്പ് സ്വദേശി 37കാരൻ, താഴെചൊവ്വ സ്വദേശി 42കാരൻ, കീഴല്ലൂർ സ്വദേശി 32കാരൻ, ചാല സ്വദേശി 33കാരൻ, മൈസൂരിൽ നിന്നെത്തിയ ഇരിട്ടി സ്വദേശി 37കാരൻ, പേരാവൂർ സ്വദേശികളായ 21കാരൻ, 16കാരി, 55കാരൻ, 45കാരി, 25കാരി, ചിറ്റാരിപ്പറമ്പ് സ്വദേശി 64കാരൻ, തൃപ്പങ്ങോട്ടൂർ സ്വദേശി 42കാരൻ, മംഗലാപുരത്തു നിന്നെത്തിയ മെകേരി സ്വദേശി 56കാരൻ, ചെന്നൈയിൽ നിന്നെത്തിയ ആലക്കോട് സ്വദേശി 30കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ.
പിണറായി സ്വദേശി ഒമ്പത് വയസുകാരി, കുന്നോത്ത്പറമ്പ് സ്വദേശി 51കാരി, കതിരൂർ സ്വദേശികളായ 40കാരി, 14കാരി, 20കാരി, 13കാരി, 54കാരി, 75കാരൻ, 39കാരൻ, 56കാരൻ, 62കാരി, കോട്ടയം മലബാർ സ്വദേശികളായ 23കാരി, 20കാരൻ, കോളയാട് സ്വദേശി 32കാരി, കൂത്തുപറമ്പ് സ്വദേശി 60കാരൻ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ.
രേഗമുക്തർ 3
കോളയാട് സ്വദേശി 31കാരൻ, തളിപ്പറമ്പ് സ്വദേശി 61കാരൻ, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ 28കാരൻ
രോഗ ബാധിതർ 927
ഭേദമായവർ 536
നിരീക്ഷണത്തിൽ 17736
21944
ജില്ലയിൽ നിന്ന് ഇതുവരെ 21944 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 21136 എണ്ണത്തിന്റെ ഫലം വന്നു. 808 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
സൂം കോൺഫറൻസ് ഇന്ന്
കൊവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട അടിയന്തര കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുമായി ജില്ലാ കളക്ടർ ടി.വി. സുഭാഷ് ഇന്ന് രാവിലെ 11.30ന് ഓൺലൈൻ കോൺഫറൻസ് നടത്തും. കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ഒരുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കോൺഫറൻസിൽ ചർച്ച ചെയ്യും. എസ്.പി, സബ് കലക്ടർമാർ, ഡി.എം.ഒ, ഡിവൈ.എസ്.പിമാർ, ഡി.ഡി.പി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, തഹസിൽദാർമാർ തുടങ്ങിയവർ പങ്കെടുക്കും. തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് അധ്യക്ഷന്മാരോടൊപ്പം പങ്കെടുക്കാം.