പഴയങ്ങാടി: മാട്ടൂൽ സൗത്തിൽ മണൽ മാഫിയ അക്രമത്തിൽ സി.പി.എം ലോക്കൽ കമ്മിറ്റിയംഗം ഉൾപ്പടെ അഞ്ച് പേർക്ക് പരിക്ക്‌ പറ്റിയ സംഭവത്തിൽ 20 പേർക്കെതിരെ പഴയങ്ങാടി പൊലിസ് കേസെടുത്തു. മാട്ടൂൽ സൗത്ത് പുലിമുട്ടിന് സമീപമുള്ള പാറക്കാട്ട് അഫ്സൽ, പാറക്കാട്ട് നൗഷാദ്, പാറക്കാട്ട് തസ്ലിം, മാട്ടൂൽ സെന്ററിലെ തൈവളപ്പിൽ നയിം, ടി.വി. റാഷിദ്, മാട്ടൂൽ ഗ്രാമീണ വായനശാലയ്ക്ക് സമീപുള്ള വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന ഹാഷിഖ് തുടങ്ങി കണ്ടാലറിയാവുന്ന പതിനാറ് പേർക്ക് എതിരെയാണ് കേസ്. മാട്ടൂൽ ലോക്കൽ കമ്മിറ്റിയംഗം സിമിൽ ജോയ് (28) ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്.