കാസർകോട്: ബോവിക്കാനത്ത് വീട് കുത്തിത്തുറന്ന് പണം കവർന്നു. മൈത്രിനഗറിലെ ദാമോദരൻ നായരുടേയും റിട്ട. അദ്ധ്യാപിക ഉഷാറാണിയുടെയും വീട്ടിലാണ് കവർച്ച. ഇവർ വീടുപൂട്ടി മാസങ്ങളായി ബംഗളൂരുവിലായിരുന്നു. കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പിറക് വശത്തെ വാതിൽപൂട്ട് പൊളിച്ച നിലയിൽ കണ്ടത്. മേശവലിപ്പിലുണ്ടായിരുന്ന 5000 രൂപയാണ് കവർന്നത്. ആദൂർ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. സമീപ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരുന്നതായി എസ്.ഐ രത്നാകരൻ പെരുമ്പള പറഞ്ഞു.