തൃക്കരിപ്പൂർ: സാമൂഹിക പ്രവർത്തകനും ദീർഘകാലം നിരവധി സ്ഥാപനങ്ങളുടെ നേതൃസ്ഥാനം വഹിക്കുകയും ചെയ്ത ബീരിച്ചേരി കൂലേരിയിൽ താമസിക്കുന്ന റിട്ട: വില്ലേജ് ഓഫീസർ പി. കുഞ്ഞഹമ്മദ് പട്ടേലർ (75) നിര്യാതനായി. ബീരിച്ചേരി വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, തൃക്കരിപ്പൂർ പഞ്ചായത്ത് വർക്കിംഗ് കമ്മിറ്റി മെമ്പർ, കൂലേരി ബുഖാരി മസ്ജിദ് പ്രസിഡന്റ്, മുനവ്വർ മദ്രസ മാനേജർ, ഗോൾഡൻ സ്റ്റാർ ക്ലബ് പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഭാര്യ :അഫ്സത്ത്. മക്കൾ: നിസാർ, അഡ്വ .നസീർ, സമീറ. മരുമക്കൾ: നുസൈബ, സൽമ, അഷ്റഫ്. സഹോദരങ്ങൾ: അബ്ദുൽ റഹീം, കുഞ്ഞാസ്മി, ഖദീജ, പരേതരായ ഇസ്മായിൽ പൂമാടം, മുഹമ്മദ് കുഞ്ഞി ഹാജി, ബീഫാത്തിമ, മറിയം.