ഇരിട്ടി: കുന്നോത്ത് നസ്രത്ത് സന്ന്യാസിനി സമൂഹത്തിന്റെ സ്ഥാപകാംഗമായ സിസ്റ്റർ മരീന (നെല്ലുവേലിൽ മറിയക്കുട്ടി -78) നിര്യാതയായി. അസിസ്റ്റന്റ് ജനറൽ, ജനറൽ കൗൺസിലർ, നോവിസ് മിസ്ട്രസ്, ജൂനിയർ മിസ്ട്രസ് എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചുണ്ട്. ആലക്കോട് പരപ്പ, വിമലഗിരി പരപ്പ, കുന്നോത്ത് പ്രകൃതി ചികിത്സാ കേന്ദ്രം, തടിക്കടവ്, ചുണ്ടപ്പറമ്പ, രത്നഗിരി, കുന്നോത്ത് നോവിഷേറ്റ് ഹൗസ് എന്നിവിടങ്ങളിൽ സുപ്പീരിയറായും പ്രവർത്തിച്ചിട്ടുണ്ട്. ചെമ്പന്തൊട്ടിയിലെ പരേതരായ നെല്ലുവേലിൽ കുര്യൻ - മറിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: കുട്ടിയമ്മ തടത്തിൽ (പാത്തൻപാറ), പരേതരായ ഏലമ്മ, അന്നക്കുട്ടി. സംസ്‌കാരം പിന്നീട് നസ്രത്ത് ജനറലേറ്റ് സെമിത്തേരിയിൽ.