വാചാ പരീക്ഷ പുനക്രമീകരിച്ചു
17 ന് പാലയാട് ഡോ. ജാനകി അമ്മാൾ ക്യാംപസിൽ നടത്താൻ നിശ്ചയിച്ചിരുന്ന സർവ്വകലാശാല പഠന വകുപ്പിലെ നാലാം സെമസ്റ്റർ എം.എ അപ്ലൈഡ് ഇക്കണോമിക്‌സ് (സി. സി. എസ്. എസ് - റെഗുലർ/ സപ്ലിമെന്ററി) മേയ് 2020 വാചാ പരീക്ഷകൾ 27ന് നടക്കുന്ന രീതിയിൽ പുനക്രമീകരിച്ചു.
വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷകൾക്ക് അപേക്ഷിക്കാം
നിശ്ചിത തീയതിക്കുള്ളിൽ ഒന്നും രണ്ടും വർഷ വിദൂര വിദ്യാഭ്യാസ ബിരുദ (ഏപ്രിൽ 2020) പരീക്ഷകൾക്ക് അപേക്ഷിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് 720 രൂപ പിഴയോടു കൂടെ ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി 24വരെ നീട്ടി. അപേക്ഷകളുടെ പ്രിന്റൗട്ടും ചലാനും 30 ന് വൈകിട്ട് 5നകം സർവകലാശാലയിൽ നേരിട്ടോ തപാലിലോ സമർപ്പിക്കണം.