കാസർകോട്: കാസർകോട്ട് ഇന്നലെ 40 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 37 പേർക്ക് സമ്പർക്കത്തിലൂടെയും രണ്ട് പേർ വിദേശത്തു നിന്ന് വന്നവരും ഒരാൾ കർണ്ണാടകയിൽ നിന്നെത്തിയതുമാണ്.
കാസർകോട് നഗരസഭയിലെ 46, 42, 23, 20, 28, 61, 26 വയസുള്ള പുരുഷന്മാർ, മധുർ പഞ്ചായത്തിലെ 26 വയസുള്ള ആരോഗ്യ പ്രവർത്തക, 51 കാരൻ, ചെങ്കള പഞ്ചായത്തിലെ 15 വയസുള്ള ആൺകുട്ടി, 15 വയസുള്ള രണ്ടു പെൺകുട്ടികൾ, 19 കാരൻ, 50, 20, 40,28 വയസുള്ള സ്ത്രീകൾ, 60 കാരൻ, കുമ്പള പഞ്ചായത്തിലെ 38 ഉം 23 ഉം വയസുള്ള ആരോഗ്യ പ്രവർത്തക, 36, 17 വയസുള്ള സ്ത്രീകൾ, 14, 6, ഒന്നരവയസ് പ്രായമുള്ള ആൺകുട്ടികൾ, 24, 64, 31 വയസുള്ള പുരുഷന്മാർ, ഏഴ്, രണ്ട് വയസുള്ള പെൺകുട്ടികൾ, 24, 21, 29 വയസുള്ള പുരുഷന്മാർ, മടിക്കൈ പഞ്ചായത്തിലെ 25 കാരി, കിനാനൂർ കരിന്തളം പഞ്ചായത്തിലെ 21 കാരൻ, നീലേശ്വരം നഗരസഭയിലെ 75 കാരൻ, 35 കാരൻ എന്നിവർക്കാണ് സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത്.
ജൂലായ് 10 ന് സൗദിയിൽ നിന്നുവന്ന കുമ്പള സ്വദേശി 39 കാരൻ, അഞ്ചിന് സൗദിയിൽ നിന്നുവന്ന 33 വയസുള്ള പുല്ലൂർ പെരിയ പഞ്ചായത്ത് സ്വദേശി, രണ്ടിന് കർണ്ണാടകയിൽ നിന്നുവന്ന 25 വയസുള്ള കാറഡുക്ക സ്വദേശി എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചു.
സമ്പർക്കം 37
ഉറവിടം അറിയാതെ 3
ആരോഗ്യപ്രവർത്തകർ 3
നിരീക്ഷണത്തിൽ 5109