കാസർകോട്: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 20 കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജീകരിച്ചതായി ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ഇവിടെ 4366 കിടക്കകളാണുള്ളത്. ഉദയഗിരി വർക്കിംഗ് വുമൺസ് ഹോസ്റ്റൽ (80 കിടക്കകൾ), സി.യു.കെ പഴയകെട്ടിടം പടന്നക്കാട് (64), കാഞ്ഞങ്ങാട് സർജികെയർ ആശുപത്രി (72), പടന്നക്കാട് കാർഷിക സർവ്വകലാശാല(220), കണ്ണൂർ യൂണിവേഴ്സിറ്റി നീലേശ്വരം കാമ്പസ് (100), വിദ്യാനഗർ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ (60), വിദ്യാനഗർ അസാപ്പ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് (170), പരവനടുക്കം എം.ആർ.എസ് (250), ദേളി സ അദിയ കോളേജ് (700), പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജ് (200), ചീമേനി തൃക്കരിപ്പൂർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് (120), ഉദുമ (പെരിയ) സി മെറ്റ് കോളേജ് ഓഫ് നേഴ്സിംഗ് (143), കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയം (378), കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്നിക് (599), പെരിയ ഗവ.പോളിടെക്നിക് (300), ബദിയഡുക്ക മാർതോമ കോളേജ് ഓഫ് സ്‌പെഷ്യൽ എജ്യുക്കേഷൻ(60), ബദിയഡുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി (100), പെരിയ സി.യു.കെ ഹോസ്റ്റൽ (300), ഉദയഗിരി കേന്ദ്രീയ വിദ്യാലയം (150), മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ് (300) എന്നീ സ്ഥാപനങ്ങളിലാണ് കൊവിഡ് സെന്ററുകൾ സജ്ജീകരിച്ചത്.
ലാബ് ടെക്നീഷ്യന് കൊവിഡ്
ആശുപത്രി അടച്ചുപൂട്ടി
നീലേശ്വരം: ആശുപത്രി ജീവനക്കാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രി അടച്ചു പൂട്ടി. എൻ.കെ.ബി.എം.സഹകരണ ആശുപത്രിയിലെ ലാബ് ടെക്നീഷ്യന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആശുപത്രി അടച്ചുപൂട്ടാൻ ഡി.എം.ഒ.നിർദ്ദേശം നൽകിയത്. ആശുപത്രിയിലുണ്ടായിരുന്ന മുഴുവൻ രോഗികളെയും പറഞ്ഞുവിടുകയും ചെയ്തു. ആശുപത്രി ജീവനക്കാരോട് ക്വാറന്റൈയിനിൽ പ്രവേശിക്കാനും നിർദ്ദേശം നൽകി.