corona

30 പേർ ഡി.എസ്.സി സെന്ററിലുള്ളവർ


കണ്ണൂർ: ജില്ലയിൽ 57 പേർക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇവരിൽ അഞ്ചു പേർ വിദേശത്തു നിന്നും 13 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. കണ്ണൂർ ഡി.എസ്.സി സെന്ററിലുള്ളവരാണ് 30 പേർ.
ദുബൈയിൽ നിന്നെത്തിയ മയ്യിൽ സ്വദേശി 51കാരി, കുവൈറ്റിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി 46കാരി, ഖത്തറിൽ നിന്നെത്തിയ ചിറക്കൽ സ്വദേശി 40കാരൻ, ദുബൈയിൽ നിന്നെത്തിയ പാനൂർ സ്വദേശി 34കാരൻ, സൗദി അറേബ്യയിൽ നിന്നെത്തിയ കോടിയേരി സ്വദേശി 34കാരൻ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ.
മഹാരാഷ്ട്രയിൽ നിന്നെത്തിയ അഴീക്കോട് സ്വദേശികളായ 72കാരൻ, 42കാരൻ, ഒമ്പത് വയസുകാരൻ, ബെംഗളൂരുവിൽ നിന്നെത്തിയ മുണ്ടേരി സ്വദേശി 40കാരൻ, ശ്രീകണ്ഠാപുരം സ്വദേശി 33കാരൻ, പാനൂർ സ്വദേശി 47കാരൻ, കുന്നോത്ത്പറമ്പ സ്വദേശി 29കാരി, ചെമ്പിലോട് സ്വദേശി 51കാരൻ, പേരാവൂർ സ്വദശികളായ 50കാരൻ, 58കാരൻ, രാജസ്ഥാനിൽ നിന്നെത്തിയ പേരാവൂർ സ്വദേശികളായ 23കാരൻ, 22കാരൻ, ഹിമാചൽ പ്രദേശിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി 48കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ.
രാമന്തളി സ്വദേശി 85കാരി, കുന്നോത്തുപറമ്പ് സ്വദേശി 10 വയസ്സുകാരി, പന്ന്യന്നൂർ സ്വദേശി 30കാരൻ, മൊകേരി സ്വദേശി 84കാരി, തൃപ്പങ്ങോട്ടൂർ സ്വദേശി 55കാരൻ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
പരിയാരം സ്വദേശികളായ 28ഉം 24ഉം വയസ്സുള്ള ഡോക്ടർമാർ, കൊയിലാണ്ടി സ്വദേശി 34കാരിയായ റേഡിയോഗ്രാഫർ, പരിയാരം സ്വദേശി 32കാരിയായ സ്റ്റാഫ് നഴ്സ് എന്നിവരാണ് രോഗബാധയുണ്ടായ ആരോഗ്യപ്രവർത്തകർ. ബാക്കി 30 പേർ കണ്ണൂർ ഡി.എസ്.സി സെന്ററിലുള്ളവരാണ്.
ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 984 ആയി. ഇതിൽ 546 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 15769 പേരാണ്. ജില്ലയിൽ നിന്ന് ഇതുവരെ 22369 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 21436 എണ്ണത്തിന്റെ ഫലം വന്നു. 933 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

സമ്പർക്കം 5

ആരോഗ്യ പ്രവർത്തകർ 4

രോഗമുക്തർ 10