കാഞ്ഞങ്ങാട്: കുപ്രസിദ്ധ മോഷ്ടാവ് അത്തികടവ് ചേവിരി വീട്ടിൽ ഹരീഷ് കുമാറിനെ (44) ഹൊസ്ദുർഗ് പൊലീസ് അറസ്റ്റുചെയ്തു. കാഞ്ഞങ്ങാടും സമീപ പ്രദേശങ്ങളിലുമായി നടന്ന ഒട്ടേറെ മോഷണങ്ങൾക്കു പിന്നിൽ ഹരീഷാണെന്നു പൊലീസ് പറഞ്ഞു. തെരുവത്ത് അറയിൽ ഭഗവതി ദേവാലയം, കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്തിനു സമീപത്തെ ഭണ്ഡാരം, ദുർഗ ഹയർ സെക്കൻഡറി സ്കൂൾ, റോഡിലെ രക്തേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലെ മോഷണശ്രമങ്ങൾക്കു പിന്നിലും ഹരീഷാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.