നീലേശ്വരം: കാർഷിക സർവകലാശാലയിലെ തോട്ടങ്ങളിൽ പോളിനേഷൻ ചെയ്യുന്ന തൊഴിലാളികൾക്ക് വേതനം മുടങ്ങി. കരാറുകാർ എല്ലാ വർഷങ്ങളിലും ഡിസംബർ മുതൽ മേയ് വരെയാണ് ഇവരെ നിയമിക്കുന്നത്. എന്നാൽ ഈ വർഷം കൊവിഡ് രോഗഭീതിയും ലോക്ക് ഡൗണും വന്നതോടെ താൽക്കാലിക തൊഴിലാളികൾക്ക് ജോലിയില്ലാതായി.

മാർച്ച് മാസത്തെ വേതനം മുഴുവനായും നൽകിയിരുന്നുവെങ്കിലും ഏപ്രിൽ, മേയ് മാസങ്ങളിൽ പകുതി വേതനം മാത്രമേ ലഭിക്കൂവെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഏപ്രിൽ മാസത്തെ പകുതി വേതനം മാത്രമാണ് തൊഴിലാളികൾക്ക് ലഭിച്ചത്. മേയ് മാസത്തെ തുക ഇതുവരെയും നല്കിയില്ലെന്നാണ് പരാതി.

ആറ് മാസത്തിനുള്ളിൽ 40 തെങ്ങിന്റെ പോളിനേഷൻ ജോലികളാണ് കരാറായി നല്കുന്നത്. കരാറുകാരൻ ജോലിക്കാരെ എത്തിക്കും. എന്നാൽ കരാറുകാരൻ പകുതി വേതനം മാത്രമെന്ന് പറയുമ്പോഴും അധികൃതരുടെ ഇടപെടലുണ്ടായില്ലെന്ന് തൊഴിലാളികൾ പറയുന്നു.

പോളിനേഷൻ തൊഴിലാളികളെ കരാറുകാരൻ മുഖേനയാണ് ജോലിക്കെടുക്കുന്നത്. മേയ് മാസത്തെ പകുതി വേതനത്തിനുള്ള തുകയും കരാറുകാരന് കൈമാറിയിട്ടുണ്ട്.

അസോസിയേറ്റ് ഡീൻ