thai

പിലിക്കോട്: കശുമാവ് കർഷകർക്ക് പുത്തൻ പ്രതീക്ഷയായി പിലിക്കോട് കാർഷികഗവേഷണകേന്ദ്രത്തിൽ നിന്ന് പുതിയ ഇനം തൈ. കെ.എ.യു-നിഹാര എന്ന പേരിലുള്ള പുതിയ ഇനം കശുമാവിന്റെ പ്രകാശനം ഇന്ന് കാർഷിക കേന്ദ്രത്തിൽ നടക്കും. എം. രാജഗോപാലൻ എം.എൽ.എയാണ് പ്രകാശന കർമ്മം നിർവ്വഹിക്കുന്നത്.

ലോകത്താദ്യമായി സങ്കരയിനം ടി X ഡി എന്ന അത്യുത്പാദന ശേഷിയുള്ള തെങ്ങിനം വികസിപ്പിച്ചെടുത്ത് കേരകർഷിക രംഗത്ത് വിപ്ളവകരമായ പുരോഗതി കൈവരിച്ച ഈ സ്ഥാപനം ഒന്നിനു പിറകെ ഒന്നായി നടത്തിവന്ന ഗവേഷണങ്ങളുടെ ഫലമായി തെങ്ങ്, നെല്ലിനങ്ങൾ തുടങ്ങിയവയിൽ പുത്തൻ കണ്ടെത്തലുകളും അവയുടെ വ്യാപനങ്ങളുമായി ഏറെ ശ്രദ്ധേയമായ പ്രവർത്തന പാന്ഥാവിലാണ്. കൈപ്പാടുകൃഷിക്ക് അനുയോജ്യമായ ഏഴോം നെല്ലിനങ്ങളായ ഒന്ന്, രണ്ട്, മൂന്ന്, നാല്, ജൈവ കൂടാതെ മിഥില എന്ന അത്യുത്പാദനശേഷിയുള്ള നെൽവിത്ത് വികസിപ്പിച്ചെടുത്ത ഈ കാർഷിക കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. വനജയും സഹപ്രർത്തകരും വിപ്ളവകരമായ നേട്ടം കൈക്കലാക്കിയതിന് പിന്നാലെയാണ് നിഹാരയുടെ കണ്ടെത്തൽ .

കെ.എ.യു - നിഹാര

ഇന്ത്യയിൽ ആദ്യമായി വികസിപ്പിച്ചെടുത്ത കുറിയ ഇനം തൈ.

രണ്ടര മുതൽ മൂന്നര മീറ്റർ വരെ മാത്രം ഉയരം.

അണ്ടിക്ക് അഞ്ചു ഗ്രാം മുതൽ ഏഴു ഗ്രാം വരെ തൂക്കം

വികസിപ്പിച്ചെടുത്തത് കുറുമാത്തൂരിലെ ചെടിയിൽ നിന്ന്

ഗവേഷകർ

മുൻ അസോസിയേറ്റഡ് ഡയറക്ടർ ഡോ ജയപ്രകാശ് നായ്ക്, ഡോ മീരാ മഞ്ജുഷ