കാഞ്ഞങ്ങാട്: കിഫ്ബി ധന സഹായത്തോടെ ഒരുങ്ങുന്ന ടി.എസ് തിരുമുമ്പ് സാംസ്‌ക്കാരിക സമുച്ചയത്തിന്റെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം പട്ടികജാതി -പട്ടികവർഗ്ഗ, വികസന വകുപ്പ് മന്ത്രി എ.കെ ബാലൻ വീഡിയോ കേൺഫറൻസിലൂടെ നിർവ്വഹിച്ചു. അമ്പലത്തറയിലെ 3.77 ഏക്കർ ഭൂമിയിൽ 41.95 കോടി രൂപയിൽ പണി കഴിപ്പിക്കുന്നതാണ് ഈ സമുച്ചയം.
2021 ഫെബ്രുവരിയോടെ സമുച്ചയം യാഥാർത്ഥ്യമാകും. ചടങ്ങിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. രാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി, പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരൻ എന്നിവർ സംസാരിച്ചു.