തളിപ്പറമ്പ്: കുറുമാത്തൂരിലെ കട കുത്തിത്തുറന്ന് പണം കവർന്നു. ചൊർക്കളയിൽ നിന്ന് വയറിംഗ് സാധനങ്ങളും മോഷണം പോയി. പൊക്കുണ്ടിലെ എ.പി. ബുക്സ് ആന്റ് സ്റ്റേഷനറി എന്ന സ്ഥാപനത്തിന്റെ പൂട്ട് തകർത്താണ് മേശവലിപ്പിലുണ്ടായിരുന്ന 2000രൂപ കവർന്നത്. ഉടമ ഷൈജു ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.

വിവരമറിയിച്ചതിനെത്തുടർന്ന് തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലെത്തി പരിശോധന നടത്തി. സമീപത്തെ രാജധാനി ഹൈപ്പർ മാർക്കറ്റിന്റെ പൂട്ടും തകർത്ത നിലയിൽ കണ്ടെത്തി. ഇവിടെ കവർച്ച നടന്നിട്ടില്ല. ചൊറുക്കളയിൽ പണിനടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ താൽക്കാലിക ഷെഡിന്റെ പൂട്ട് തകർത്ത് ഇവിടെ സൂക്ഷിച്ച ആയിര ക്കണക്കിന് രൂപയുടെ വയറിംഗ് സാമഗ്രികൾ കവർന്നി ട്ടുണ്ട്. വയറിംഗിന് ഉപയോഗിക്കുന്ന മെഷ്യനറികൾ ഉൾപ്പെടെ കവർന്നു.