കാസർകോട്: പാറക്കട്ട ജില്ലാ പൊലീസ് ആസ്ഥാനത്ത് പുതുതായി നിർമ്മിച്ച ജില്ലാ പൊലീസ് പരിശീലന കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലുടെ ഉദ്ഘാടനം ചെയ്തു. 90 ലക്ഷം രൂപ ഉപയോഗിച്ചാണ് പരിശീലന കേന്ദ്രം നിർമ്മിച്ചത്. കേരള പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷനായിരുന്നു നിർമ്മാണ ചുമതല. ചടങ്ങിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി ഡി ശിൽപ സ്വാഗതം പറഞ്ഞു. കാസർകോട് ഡിവൈ.എസ്.പി ബാലകൃഷ്ണൻ, സ്‌പെഷ്യൽ ബാഞ്ച് ഡിവൈ.എസ്.പി സുനിൽകുമാർ, ജില്ലാ ക്രൈംബാഞ്ച് ഡിവൈ.എസ്.പി സതീശൻ ആലക്കാട്, ഡി.സി.ആർ.ബി ഡിവൈ.എസ്.പി ജെയ്ൺ കെ അബ്രഹാം, മധൂർ പഞ്ചായത്ത് പ്രസിഡന്റ് മാലതി സരേഷ്, വൈസ് പ്രസിഡന്റ് ദിവാകര ആചാര്യ,സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡ് ഡിവൈ.എസ്.പി ഹരിശ്ചന്ദ്ര നായിക് എന്നിവർ സംസാരിച്ചു. അഡീഷ്ണൽ എസ്.പി സേവ്യർ സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.