തില്ലങ്കേരി: വേങ്ങരചാൽ ഇല്ലം കോളനിയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ആദിവാസി ദമ്പതികൾക്ക് പരിക്കേറ്റു. കോളനിയിലെ ഇ.കെ ചാമൻ, ഭാര്യ ബേത്തി എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ തില്ലങ്കേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ചാമന്റെ വീടിനു പുറകുവശത്ത് കുട്ടികൾ കളിക്കുമ്പോൾ കണ്ട ഒരു വസ്തു എടുത്ത് വീടിന്റെ മുറ്റത്ത് കൊണ്ടുവന്നിട്ടപ്പോൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. കാലിനാണ് ഇരുവർക്കും പരിക്കേറ്റത്. മുഴക്കുന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.