കാസർകോട്: ജില്ലയിൽ 47 പേർക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. ഹെൽത്ത് വർക്കർ, സിവിൽ പൊലീസ് ഓഫീസർ, പ്രൈവറ്റ് ഫർമസിസ്റ്റ് 1 എന്നിവരുൾപ്പെടെ 29 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത എട്ട് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മൂന്നുപേർ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവരും മൂന്നുപേർ വിദേശത്ത് നിന്നെത്തിയവരുമാണ്.
മഞ്ചേശ്വരം സ്വദേശിനി(16) മഞ്ചേശ്വരം സ്വദേശിനി (52), ചെമ്മനാട് സ്വദേശി (40), കാസർകോട് സ്വദേശിനികളായ 33,10, 14, 11 വയസുകാർ, പനത്തടി സ്വദേശി (2 വയസ്) കാസർകോട് സ്വദേശി (25), മധൂർ പഞ്ചായത്ത് സ്വദേശി (21) കാസർകോട് നഗരസഭ സ്വദേശി (27), ചെങ്കള പഞ്ചായത്ത് സ്വദേശി (24), മധൂർ പഞ്ചായത്ത് സ്വദേശിനി (46) കാസർകോട് സ്വദേശി (73), കുമ്പള പൊലീസ് സ്‌റ്റേഷനിൽ ജോലി ചെയ്യുന്ന കണ്ണൂർ പെരിങ്ങോം സ്വദേശി (40), കാസർകോട് സ്വദേശി (29) കാസർകോട് സ്വദേശിനി (64) കാസർകോട് സ്വദേശി (48) മധൂർ സ്വദേശി (53), കാറഡുക്ക സ്വദേശിനി (17), സ്വദേശി (53), കാഞ്ഞങ്ങാട് സ്വദേശി (43), സ്വദേശിനി (63), അജാനൂർ സ്വദേശി (68), മധൂർ സ്വദേശി (31), പിലിക്കോട് സ്വദേശി (39), കുറ്റക്കോൽ സ്വദേശി (41), നീലേശ്വരം സ്വദേശിനി (50) കാസർകോട് സ്വദേശി (27), കുമ്പള സ്വദേശി (47), കുമ്പള സ്വദേശി (17), അജാനൂർ സ്വദേശി (43), ചെമ്മനാട് സ്വദേശി (21), കുമ്പഡാജെ സ്വദേശി (35), പനത്തടി സ്വദേശി (59), ഉദുമ സ്വദേശി (27), നീലേശ്വരം സ്വദേശി (35), പൈവളിക സ്വദേശി (53), മീഞ്ച സ്വദേശിനി (55), മഞ്ചേശ്വരം സ്വദേശികളായ (മൂന്ന് വയസ്), (ഒരു വയസ്), (എട്ട്), (33), (അഞ്ച്), (10), (55) വയസുള്ളവർ, മംഗൽപാടി സ്വദേശി (39) എന്നിവർക്കാണ് ഇന്നലെ കൊവിഡ് പോസിറ്റീവായത്.
4861നിരീക്ഷണത്തിൽ
വീടുകളിൽ 3955 പേരും സ്ഥാപനങ്ങളിൽ നീരിക്ഷണത്തിൽ 906 പേരുമുൾപ്പെടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 4861 പേരാണ്. പുതിയതായി 236 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനൽ സർവ്വെ അടക്കം 476 പേരുടെ സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 1075 പേരുടെ പരശോധനാ ഫലം ലഭിക്കാനുണ്ട്. 297 പേർ നിരീക്ഷണകാലയളവ് പൂർത്തീകരിച്ചു