കണ്ണൂർ: ജില്ലയിൽ 51 പേർക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇവരിൽ 10 പേർ വിദേശത്തു നിന്നും 21 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 11 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. എട്ടു പേർ ആരോഗ്യ പ്രവർത്തകരും ഒരാൾ തടവുകാരനുമാണ്.
മസ്‌ക്കറ്റിൽ നിന്നെത്തിയ എരുവേശ്ശി സ്വദേശി 37കാരൻ, ഖത്തറിൽ നിന്നെത്തിയ ചെമ്പിലോട് സ്വദേശികളായ 27കാരൻ, 57കാരൻ, ദുബൈയിൽ നിന്നെത്തിയ മയ്യിൽ സ്വദേശി 25കാരി, സൗദി അറേബ്യയിൽ നിന്നെത്തിയ തിരുവട്ടൂർ സ്വദേശി 28കാരൻ, ഷാർജയിൽ നിന്നെത്തിയ കൊളച്ചേരി സ്വദേശി 58കാരൻ, ദുബൈയിൽ നിന്നെത്തിയ ആലക്കോട് സ്വദേശി 29കാരൻ, മസ്‌ക്കറ്റിൽ നിന്നെത്തിയ കണ്ണൂർ കാൽടെക്സ് സ്വദേശി 34കാരൻ, ജിദ്ദയിൽ നിന്നെത്തിയ തളിപ്പറമ്പ് കുപ്പം സ്വദേശി 39കാരൻ, അബൂദാബിയിൽ നിന്നെത്തിയ ചെങ്ങളായി സ്വദേശി 31കാരൻ എന്നിവരാണ് വിദേശത്ത് നിന്നു വന്നവർ.
ബെംഗളൂരുവിൽ നിന്നെത്തിയ കൊട്ടിയൂർ സ്വദേശി 25കാരൻ, മുണ്ടേരി സ്വദേശി 37കാരൻ, പാനൂർ സ്വദേശി 52കാരൻ, മട്ടന്നൂർ സ്വദേശി 40കാരൻ, ചെറുകുന്ന് സ്വദേശി 35കാരൻ, എരുവേശ്ശി സ്വദേശി 22കാരൻ, കൂത്തുപറമ്പ് സ്വദേശികളായ 43കാരൻ, 41കാരൻ, മുണ്ടേരി സ്വദേശികളായ 29കാരൻ, 24കാരൻ, ആറളം സ്വദേശി 60കാരി, മംഗലാപുരത്ത് നിന്നെത്തിയ കോളയാട് സ്വദേശി 57കാരൻ, പടന്നപ്പാലം സ്വദേശി 44കാരൻ, ശ്രീനഗറിൽ നിന്നെത്തിയ കൊട്ടിയൂർ സ്വദേശി 26കാരൻ, ഉത്തർപ്രദേശിൽ നിന്നെത്തിയ 33കാരനായ ഏഴിമല നാവിക അക്കാഡമി ഉദ്യോഗസ്ഥൻ, മഹാരാഷ്ട്രയിൽ നിന്നെത്തിയ ചെങ്ങളായി സ്വദേശി 50കാരൻ, ചെമ്പിലോട് സ്വദേശി 12കാരി, ഇരിവേരി സ്വദേശി ആറു വയസുകാരി, കർണാടകയിൽ നിന്നെത്തിയമട്ടന്നൂർ സ്വദേശികളായ 24കാരൻ, 21കാരൻ, 62കാരൻ എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ.
മാടായി സ്വദേശി 52കാരൻ, പിണറായി സ്വദേശി 33കാരി, കോട്ടയം മലബാർ സ്വദേശി 14വയസ്സുകാരൻ, കരിയാട് സ്വദേശി 65കാരി, പാനൂർ സ്വദേശി 25കാരൻ, കണ്ണൂർ മൈതാനപ്പള്ളി സ്വദേശി 65കാരി, എരമം കുറ്റൂർ സ്വദേശി 35കാരി, മുണ്ടേരി സ്വദേശി 63കാരി, ചെമ്പിലോട് സ്വദേശി 32കാരി, ഇരിക്കൂർ സ്വദേശി 59കാരി, 21ന് മരിച്ച തൃപ്പങ്ങോട്ടൂർ സ്വദേശി 60കാരൻ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
തിരുവനന്തപുരം സ്വദേശിയായ 27കാരൻ ഡോക്ടർ, സ്റ്റാഫ് നഴ്സുമാരായ തിരുവനന്തപുരം സ്വദേശി 24കാരൻ, പരിയാരം സ്വദേശി 40കാരി, എരുവേശ്ശി സ്വദേശി 42, കാട്ടാമ്പളളി സ്വദേശി 23കാരൻ, ചന്ദനക്കാംപാറ സ്വദേശി 34കാരി, കുറ്റൂർ സ്വദേശി 34കാരി, പെരിങ്ങോം സ്വദേശി 36കാരി എന്നിവരാണ് രോഗബാധിതരായ ആരോഗ്യ പ്രവർത്തകർ. കണ്ണൂർ സബ്‌ജയിലിലെ റിമാൻഡ് തടവുകാരനായ ആറളം സ്വദേശി 24കാരനാണ് കൊവിഡ് ബാധിതനായ മറ്റൊരാൾ.
കൊവിഡ് ബാധിതർ 1078
രോഗം ഭേദമായവർ 551
നിരീക്ഷണത്തിൽ 13761
24376 സാമ്പിളുകൾ
ജില്ലയിൽ നിന്ന് ഇതുവരെ 24376 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 23314 എണ്ണത്തിന്റെ ഫലം വന്നു. 1062 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.