പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഇ.എസ്.ഐ. ആശുപത്രിയിൽ ഉച്ചയ്ക്ക് ശേഷം സേവനം നടത്തുന്ന ഡോക്ടർ ക്വാറന്റൈനിലായതോടെ ആശുപത്രിയിലെത്തിയ തൊഴിലാളികളും നാല് ജീവനക്കാരും നിരീക്ഷണത്തിലായി. ഡോക്ടർ രാവിലെ സേവനമനുഷ്ടിക്കുന്ന കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ആൾക്ക് കൊവിഡ് പോസിറ്റീവ് സ്ഥീരികരിച്ചതോടെയാണ് ഡോക്ടർ സ്വയമേവ ക്വാറന്റൈനിൽ പോയത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഡോക്ടറെ കാണാനെത്തിയ തൊഴിലാളികളും ഡോക്ടറുടെ സമ്പർക്ക പട്ടികയിലായി. ഇതോടൊപ്പം ആശുപത്രിയിൽ ഡോക്ടറുമായി ഇടപഴകിയ നാലോളം ആരോഗ്യ പ്രവർത്തകരും നിരീക്ഷണത്തിൽ പോയി രാവിലെ മുതൽ ഉച്ചവരെ വരുന്ന ഡോക്ടറുടെ സേവനമുള്ളതിനാൽ ആശുപത്രി പ്രവർത്തനം തടസ്സപ്പെടില്ലെന്ന് വ്യക്തമാക്കി.
23 വാർഡുകൾ കൂടി കണ്ടെയ്ൻമെന്റ് സോണിൽ
മട്ടന്നൂർ 13, എരവേശ്ശി 2, 7, ചെറുകുന്ന് 6, ചെങ്ങളായി 1, കൊട്ടിയൂർ 1, 6, മയ്യിൽ 17, കൊളയാട് 2, കൊളച്ചേരി 9, ചെമ്പിലോട് 11, മുണ്ടേരി 3, പരിയാരം 2, കൂത്തുപറമ്പ 28 എന്നീ വാർഡുകളാണ് പുതുതായി കണ്ടെയിൻമെന്റ് സോണുകളായത്.
സമ്പർക്കം മൂലം രോഗബാധയുണ്ടായ കണ്ണൂർ കോർപറേഷനിലെ 40ാം ഡിവിഷനും ആലക്കോട് 13, എരവേശ്ശി 9, മാടായി 14, ആറളം 10, മുണ്ടേരി 11, എരമം കുറ്റൂർ 5, പെരിങ്ങോം വയക്കര 2, തൃപ്പങ്ങോട്ടൂർ 9 എന്നീ വാർഡുകൾ പൂർണമായി അടച്ചിടും