കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമാണ് കാഞ്ഞിരക്കൊല്ലി. കർണാടകത്തിലെ വനത്തിനോട് ചേർന്ന് കിടക്കുന്ന സ്ഥലം. കണ്ണൂരിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണിത്.ഇവിടെയെത്തുന്നവർക്ക് ദിശാബോർഡിനു താഴെ രേഖപ്പെടുത്തിയ ഒരു സ്ഥലപ്പേരുകാണാം. മീശക്കവല എന്നാണത്.12 വർഷമായി ഇവിടെ തട്ടുകട നടത്തുന്ന അറുപത്തിയെട്ടുകാരനായ ഒരാളുടെ പ്രശസ്തമായ മീശയുടെ പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത് .പരിചയപ്പെടാം ആ മീശക്കാരനെ
വീഡിയോ -വി.വി സത്യൻ