കൂത്തുപറമ്പ്: തൊടീക്കളത്ത് തെരുവ് നായയുടെ കടിയേറ്റ് വീട്ടമ്മക്ക് പരുക്ക്. തൊടീക്കളം എൽ.പി .സ്ക്കൂളിന് സമീപത്തെ മേക്കേനി വീട്ടിൽ ദേവകിക്ക് (60) ആണ് കടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രി 10മണിയോടെ വീടിനകത്തുകയറിയ നായ വൃദ്ധയെ കടിക്കുകയായിരുന്നു. കൈകൾക്കാണ് കടിയേറ്റത്. നായയ്ക്ക് പേവിഷബാധ ഉള്ളതായി സംശയമുയർന്നിട്ടുണ്ട്. തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.