കാഞ്ഞങ്ങാട്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിരോധനം ലംഘിച്ച് വില്പന നടത്തിയ മത്സ്യം പിടികൂടി നശിപ്പിച്ചു. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മീനാപ്പീസ്, ഇക്ബാൽ നഗർ, പുതിയവളപ്പ് കടപ്പുറം, ഹൊസ്ദുർഗ് മാർക്കറ്റ്, കുശൽ നഗർ, ചാമുണ്ഡികുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ ഹൊസ്ദുർഗ് എസ്.ഐ പി.കെ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ മത്സ്യവിൽപ്പന പിടികൂടി നശിപ്പിച്ചു. സ്റ്റേഷൻ പരിധിയിലെ എല്ലാ സ്ഥലങ്ങളിലും പരിശോധന നടത്തി. വീടുകളിൽ ചെന്ന് മത്സ്യം വിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്.