കാഞ്ഞങ്ങാട്: മികച്ച വിളവ് ലഭിച്ചെങ്കിലും വില ഇടിവ് നേന്ത്രവാഴ കർഷകരെ നിരാശരാക്കി. കൊവിഡ് നിയന്ത്രണങ്ങൾ മൂലം അന്യസംസ്ഥാനത്തേക്ക് നേന്ത്ര കായകൾ കയറ്റി അയക്കാൻ കഴിയാത്തതാണ് വില കുറയാൻ കാരണമായതെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. ശക്തമായ വേനൽ മഴയെ അതിജീവിച്ചുകൊണ്ടാണ് മോശമല്ലാത്ത വിളവ് ഇക്കുറി ഇവർ നേടിയെടുത്തത്. കിളിശല്യവും തിരിച്ചടിയായി. കൊവിഡ് ഈ പ്രതീക്ഷകളാണ് നശിപ്പിച്ചിരിക്കുന്നത്.
അതേസമയം വിപണിയിലെ വില ഇടിവ് താങ്ങാവുന്നതിലും അപ്പുറമാണെന്ന് ഇവർ പറയുന്നു. കഴിഞ്ഞ തവണത്തേക്കാൾ പകുതി വില പോലും നേന്ത്രക്കായയ്ക്ക് ലഭിക്കുന്നില്ല.