22 പേർക്ക് സമ്പർക്കം, 34 പേർക്ക് രോഗമുക്തി
കണ്ണൂർ: ജില്ലയിൽ 62 പേർക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇവരിൽ എട്ടു പേർ വിദേശത്തു നിന്നും 29 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 22 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ബാക്കി രണ്ടു പേർ ഡി.എസ്.സി ജീവനക്കാരും ഒരാൾ ആരോഗ്യ പ്രവർത്തകയുമാണ്. കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന 34 കണ്ണൂർ സ്വദേശികൾ ഇന്നലെ രോഗമുക്തരായി.
റിയാദിൽ നിന്നെത്തിയ കണ്ണപുരം സ്വദേശി -32, ദുബായിൽ നിന്നെത്തിയ രാമന്തളി സ്വദേശി -34, ഒമാനിൽ നിന്നെത്തിയ കീഴല്ലൂർ സ്വദേശികളായ 28കാരി, എട്ടു വയസ്സുകാരൻ, ജിദ്ദയിൽ നിന്നെത്തിയ കല്യാശ്ശേരി സ്വദേശി -49, ഖത്തറിൽ നിന്നെത്തിയ തൃപ്പങ്ങോട്ടൂർ സ്വദേശി -28, ദുബായിൽ നിന്നെത്തിയ തില്ലങ്കേരി സ്വദേശി -43, സൗദി അറേബ്യയിൽ നിന്നെത്തിയ കടമ്പൂർ സ്വദേശി -30 എന്നിവരാണ് വിദേശത്തു നിന്നെത്തിയവർ.
ബെംഗളൂരുവിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി -40, പെരിങ്ങോം സ്വദേശി -26, കൂടാളി സ്വദേശി -33, പാപ്പിനിശ്ശേരി സ്വദേശിന് -28, വേങ്ങാട് സ്വദേശി -26, ചെമ്പിലോട് സ്വദേശി -38, എട്ടുവയസ്സുകാരൻ, നാലു വയസ്സുകാരി, കുറ്റ്യാട്ടൂർ സ്വദേശികളായ 42കാരൻ, 26കാരൻ, പാനൂർ സ്വദേശികളായ 50കാരൻ, 42കാരി, പാനൂർ സ്വദേശി -39, മാലൂർ സ്വദേശികളായ -45 കാരനും 42കാരനും, കൂടാളി സ്വദേശി -26, ചിറ്റാരിപ്പറമ്പ് സ്വദേശി -27, മംഗലാപുരത്തു നിന്നെത്തിയ തളിപ്പറമ്പ് സ്വദേശി -52, മൈസൂരിൽ നിന്നെത്തിയ മാലൂർ സ്വദേശി -42, കുന്നോത്തുപറമ്പ് സ്വദേശികളായ അഞ്ചു വയസ്സുകാരൻ, 10 വയസ്സുകാരി, 31കാരി, തൃപ്പങ്ങോട്ടൂർ സ്വദേശി -57, കർണാടകയിൽ നിന്നെത്തിയ അഞ്ചരക്കണ്ടി സ്വദേശി -29, ഹൈദരാബാദിൽ നിന്നെത്തിയ അയ്യൻകുന്ന് സ്വദേശി -29, ഡൽഹിയിൽ നിന്നെത്തിയ ആന്തൂർ സ്വദേശികളായി 33 കാരിയും 31കാരനും, ഷിംലയിൽ നിന്നെത്തിയ പെരളശ്ശേരി സ്വദേശി -36, മഹാരാഷ്ട്രയിൽ നിന്നെത്തിയ ഉളിക്കൽ സ്വദേശി -29 എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ.
സമ്പർക്കം വഴി
കണ്ണൂർ സ്വദേശി 21കാരൻ, കോട്ടയം മലബാർ സ്വദേശികളായ 21കാരനും 20കാരനും, മുഴക്കുന്ന് സ്വദേശികളായ 44കാരി, 22കാരൻ, 23കാരി, 58കാരൻ, 25കാരൻ, വേങ്ങാട് സ്വദേശി 58കാരൻ, കടമ്പൂർ സ്വദേശി 60കാരി, കതിരൂർ സ്വദേശികളായ 65കാരൻ, 72കാരി, 30കാരൻ, ഒരു വയസുകാരൻ, 65കാരൻ, തലശ്ശേരി സ്വദേശികളായ 19കാരി, 17കാരൻ, എട്ട് വയസുകാരൻ, 45കാരി, 26കാരി, 49കാരി, പന്ന്യന്നൂർ സ്വദേശി 16കാരി, എന്നിവർക്കാണ് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായ രണ്ട് ഡി.എസ്.സി ഉദ്യോഗസ്ഥർ കോഴിക്കോട് സ്വദേശികളാണ്. മാലൂർ സ്വദേശി 49കാരിയായ ആശ വർക്കറാണ് രോഗബാധിതയായ ആരോഗ്യ പ്രവർത്തക.
രോഗമുക്തർ
കൊളച്ചേരി സ്വദേശി നാലു വയസ്സുകാരി, ചൊക്ലി സ്വദേശി -49, കൂത്തുപറമ്പ് സ്വദേശികളായ 38കാരൻ, 34കാരൻ, കടവത്തൂർ സ്വദേശി -57, മുണ്ടത്തോട് സ്വദേശി -25, പടിയൂർ സ്വദേശി -4കൂത്തുപറമ്പ് സ്വദേശി -57, വാരം സ്വദേശി -38, ചമ്പാട് സ്വദേശി -39, അഞ്ചരക്കണ്ടി സ്വദേശി -38, ഏച്ചൂർ സ്വദേശി -21, തൃപ്പങ്ങോട്ടൂർ സ്വദേശി -40, പത്തായക്കുന്ന് സ്വദേശി -42, 20 ഡി.എസ്.സി ജീവനക്കാർ.
രോഗബാധിതർ 1158.
രോഗമുക്തർ 687
നിരീക്ഷണത്തിൽ 12788