corona

കണ്ണൂർ: പുതുതായി കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലയിലെ 24 തദ്ദേശ സ്വയംഭരണ വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. കണ്ണൂർ കോർപ്പറേഷൻ 20ാം ഡിവിഷനും പെരിങ്ങോം വയക്കര 3, കുറ്റിയാട്ടൂർ 11, അയ്യൻക്കുന്ന് 14, തൃപ്പങ്ങോട്ടൂർ 1, അഞ്ചരക്കണ്ടി 7, കീഴല്ലൂർ 2, വേങ്ങാട് 12, കണ്ണപുരം 4, തില്ലങ്കേരി 6, മാലൂർ 2, ആന്തൂർ 1, 11, തളിപറമ്പ 19, പാപ്പിനിശ്ശേരി 2, 13, കതിരൂർ 7, 12 എന്നീ വാർഡുകളുമാണ് പുതുതായി കണ്ടെയിൻമെന്റ് സോണുകളായത്.

രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിൻമെന്റ് സോണുകളാക്കിയത്. ഇതിനു പുറമെ, സമ്പർക്കം മൂലം രോഗബാധയുണ്ടായ കോട്ടയം മലബാർ 1, 2, മുഴക്കുന്ന് 2, വേങ്ങാട് 10, തലശ്ശേരി 10, 14 എന്നീ വാർഡുകളും പൂർണമായി അടച്ചിടും. അതേസമയം, നേരത്തേ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിക്കപ്പെട്ട ചപ്പാരപ്പടവ് 6, ആന്തൂർ 1, 3, ചെറുപുഴ 5, ചൊക്ലി 4, 10, 12, 13, മൊകേരി 10, 12, മുഴപ്പിലങ്ങാട് 2, രാമന്തളി 4,5,13, തലശ്ശേരി 50, അഞ്ചരക്കണ്ടി 4,9, മട്ടന്നൂർ 4,31, മുണ്ടേരി 8,16, കോളയാട് 10,11,14, തളിപ്പറമ്പ 11,13, പെരിങ്ങോം വയക്കര 4, വേങ്ങാട് 5,16, കണ്ണൂർ കോർപ്പറേഷൻ 14,16,34, കൂത്തുപറമ്പ് 15,22, ഇരിട്ടി 16,27, കടമ്പൂർ 7, കതിരൂർ 4, കീഴല്ലൂർ 3, കൂടാളി 18, മലപ്പട്ടം 5, മാലൂർ 6, മാങ്ങാട്ടിടം 1,9,17, ന്യൂമാഹി 4,5,7, പായം 2, പടിയൂർ കല്ല്യാട് 10,13, പാട്യം 7,9,17, പെരളശ്ശേരി 1, പേരാവൂർ 16, തൃപ്പങ്ങോട്ടൂർ 17, പന്ന്യന്നൂർ 1, ചെമ്പിലോട് 18, കാങ്കോൽ ആലപ്പടമ്പ 1, കരിവെള്ളൂർ പെരളം 5, കോട്ടയം മലബാർ 10 എന്നീ വാർഡുകൾ കണ്ടെയിൻമെന്റ് സോൺ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കി.