തൃക്കരിപ്പൂർ: കടലിനും കായലിനും ഇടയിൽ നീണ്ടു കിടക്കുന്ന വലിയ പറമ്പയിൽ രൂക്ഷമായ കടലാക്രമണം. ഗ്രാമീൺ ബാങ്ക് മുതൽ ഇട്ടമ്മൽ തറവാട് വരെയുള്ള കടലോര മേഖലയിലാണ് ശക്തമായ കടലാക്രമണം ഉണ്ടായത്. ഇവിടുത്തെ 20 മീറ്ററോളം കര ഭാഗം കലെടുത്തു. കെ.കെ. അഹമ്മദ് ഹാജി , പി. പി. അമ്പുകുഞ്ഞി , യു. ജമീല എന്നിവരുടെ തടക്കം 50 ഓളം തെങ്ങുകൾ കടൽ വലിച്ചു കൊണ്ട് പോയി. 24 കി.മീ. നീളത്തിൽ നീണ്ട് കിടക്കുന്ന, പഞ്ചായത്തിലെ അര കി.മീറ്റർ പോലും വീതിയില്ലാത്ത വലിയ പറമ്പ പഞ്ചായത്തിനെ രക്ഷിക്കാൻ ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ച് തീര സംരക്ഷണം ഉറപ്പാക്കണമെന്ന് നാട്ടുകാരുടെ ആവശ്യം പരിഗണിക്കാൻ മാറി മാറി വരുന്ന സർക്കാറുകൾ ഇത് വരെ തയ്യാറായിട്ടില്ലെന്ന് നാട്ടുകാരുടെ പരാതിയുണ്ട്.