medicollege

ഒ.പി വിഭാഗങ്ങളിൽ ക്രമീകരണം

തളിപ്പറമ്പ: ചില ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചതിനാലും കൂടുതൽ പേർ ക്വാറന്റൈയിനിൽ പോയതിനാലും പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒ.പി വിഭാഗങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തി.

ആശുപത്രിയുടെ ഓരോ ഭാഗവും അണുവിമുക്തമാക്കി കൊണ്ടിരിക്കുകയാണ്. ഇന്നലെ മൂന്നാം നില പൂർണ്ണമായും അണുവിമുക്തമാക്കി. തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ മൂന്നാം നിലയിൽ ആയിരിക്കും വിവിധ ഒ.പികൾ പ്രവർത്തിക്കുക. തിങ്കളാഴ്ച രണ്ടാം നിലയിലെ വിവിധ ഭാഗങ്ങൾ അണുവിമുക്തമാക്കും. ബുധനാഴ്ച മുതൽ പതിവുപോലെ രണ്ടാം നിലയിൽ തന്നെ ഒ.പികൾ പ്രവർത്തിക്കും. മറ്റു സ്ഥലങ്ങളും വേഗത്തിൽ അണുവിമുക്തമാക്കാനുള്ള. ശ്രമങ്ങൾ ആശുപത്രി അധികൃതർ നടത്തിവരികയാണ്.