ചെറുവത്തൂർ: തീയ്യ മഹാസഭയുടെ യുവജനവിഭാഗം നിലവിൽ വന്നു. ടി.എം.എസ് സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനത്തിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ഓൺലൈൻ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് യുവജന വിഭാഗം രൂപീകരിച്ചത്. മലബാറിലെ തീയ്യ വിഭാഗത്തിന് അർഹമായ ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ശക്തമായ സമ്മർദ്ദം ചെലുത്താൻ യോഗം തീരുമാനിച്ചു.

യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റായി വിജിൽ തളിപ്പറമ്പിനെയും സെക്രട്ടറിയായി സജേഷ് മലപ്പുറത്തെയും ട്രഷററായി സുജിത് കുമാർ കൊടക്കാടിനെയും തിരഞ്ഞെടുത്തു. യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി റിലേഷ്ബാബു കോഴിക്കോട്, രക്ഷാധികാരി സുനിൽകുമാർ മാമിയെൽ, ട്രഷറർ സി.കെ സദാനന്ദൻ കണ്ണൂർ , രാജീവൻ പള്ളിക്കണ്ടി, സുനിൽകുമാർ ചാത്തമത്ത്, മലപ്പുറം ജില്ലാ പ്രസിഡന്റ് പ്രേമരാജ്, സെക്രട്ടറി രഘുനാഥ്, കോഴിക്കോട് പ്രസിഡന്റ് പ്രദീപൻ ചാലാകുഴി, സെക്രട്ടറി ശിവദാസൻ പുതിയാട്ടിൽ, കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എം.ടി പ്രകാശ്, സതീഷ്ചന്ദ്രൻ തലശേരി, കാസർകോട് ജില്ലാ പ്രസിഡന്റ്‌ പി.സി വിശ്വംഭരൻ പണിക്കർ, സെക്രട്ടറി കൊമ്പത്തു ദാമോദരൻ, രമേശൻ കാഞ്ഞങ്ങാട്, സംസ്ഥാന മീഡിയ ചെയർമാൻ എൻ. ചന്ദ്രൻ പുതുക്കൈ എന്നിവർ പങ്കെടുത്തു.