കണ്ണൂർ: ജില്ലയിൽ 47 പേർക്ക് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇവരിൽ മൂന്നു പേർ വിദേശത്തു നിന്നും 11 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 26 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. പൊലീസ്, ഡി.എസ്.സി ജീവനക്കാരൻ, ആരോഗ്യ പ്രവർത്തകർ എന്നിവരിൽ ഒരാൾ വീതവും രോഗബാധിതരായി. ബാക്കി നാലു പേർ ബത്തേരിയിലെ മലബാർ ട്രേഡിൽ ക്ലസ്റ്ററിൽ ഉൾപ്പെട്ടവരാണ്. കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന 64 കണ്ണൂർ സ്വദേശികൾ ഇന്നലെ രോഗമുക്തരായി.
ദുബായിൽ നിന്നെത്തിയ പാനൂർ സ്വദേശി -33, കോട്ടയം മലബാർ സ്വദേശി -44, പുല്ലിയോട് സ്വദേശി -39 എന്നിവരാണ് വിദേശത്തു നിന്നെത്തിയവർ.
ബംഗളൂരുവിൽ നിന്നെത്തിയ പരിയാരം സ്വദേശിനി -26, ഇരിട്ടി സ്വദേശികളായ 35കാരൻ, 27കാരി, കീഴൂർ സ്വദേശി -25, ആലക്കോട് ചിറ്റാടി സ്വദേശിനി 29, അഞ്ചരക്കണ്ടി സ്വദേശി -32, പാനൂർ പുളിയനമ്പ്രം സ്വദേശിനി -48, മൂരിയാട് സ്വദേശി -28, കർണാടകയിൽ നിന്നെത്തിയ ആലക്കോട് സ്വദേശി -32, മാലൂർ സ്വദേശി -47, ഡൽഹിയിൽ നിന്നെത്തിയ പേരാവൂർ സ്വദേശി -34 എന്നിവരാണ് ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ.
ബത്തേരിയിലെ മലബാർ ട്രേഡിംഗ് ക്ലസ്റ്ററിൽപ്പെട്ട വേങ്ങാട് സ്വദേശി -37, ഇരിട്ടി സ്വദേശി -39, വിളക്കോട് സ്വദേശി -33, വാരം സ്വദേശി -33 എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
പയ്യന്നൂർ, കരിവെള്ളൂർ, കൂടാളി, തളിപ്പറമ്പ് പുഷ്പഗിരി, ആന്തൂർ നണിച്ചേരി , മെരുവമ്പായി, കുന്നോത്ത്പറമ്പ് തൂവക്കുന്നിലെ മൂന്നുപേർ, പന്ന്യന്നൂർ ചമ്പാട്, വായന്തോട് , മാടായിയിലെ മൂന്നുപേർ, മട്ടന്നൂർ, ചിറക്കലിലെ മൂന്നുപേർ, പാനുണ്ട, പള്ളിപ്പുറം, അഴീക്കൽ, ചെറുപുഴ, തില്ലങ്കേരി, പിണറായി, കോട്ടയം മലബാർ , ധർമ്മടം, മാങ്ങാട്ടിടം സ്വദേശികൾക്കും കണ്ണൂർ സിറ്റിയിൽ ഐസ് പ്ലാന്റ് ജീവനക്കാരനായ ഉത്തർപ്രദേശ് സ്വദേശിക്കുമാണ് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചത്. ഒരു ഡി.എസ്.സി ഉദ്യോഗസ്ഥനും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ അനസ്‌തേഷ്യ ടെക്നീഷ്യൻ കടന്നപ്പള്ളി സ്വദേശി 21കാരനും മുഴപ്പിലങ്ങാട് സ്വദേശി 52കാരനായ പൊലീസ് എസ്‌ഐയുമാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ.
നിരീക്ഷണത്തിൽ 12517
ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 12517 പേരാണ്. ജില്ലയിൽ നിന്ന് ഇതുവരെ 25973 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 25253 എണ്ണത്തിന്റെ ഫലം വന്നു. 720 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
രോഗ ബാധിതർ 1205
രോഗം ഭേദമായവർ 687
രോഗമുക്തർ ഇന്നലെ 64