corona

കാസർകോട്: ഇന്നലെ ജില്ലയിൽ 107 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും വിദേശത്ത് നിന്നെത്തിയ രണ്ടാൾക്കും സമ്പർക്കത്തിലൂടെ 104 പേർക്കുമാണ് രോഗം. ഇതിൽ ഒമ്പത് പേരുടെ ഉറവിടം ലഭ്യമല്ല. ചികിത്സയിലുള്ള 34 പേർ ഇന്നലെ രോഗമുക്തരായി.
ഉദുമ പഞ്ചായത്തിലെ രണ്ടുപേർക്കും ചെമ്മനാട് പഞ്ചായത്തിലെ നാലു പേർക്കും മഞ്ചേശ്വരം പഞ്ചായത്തിലെ 15 പേർക്കും വോർക്കാടി പഞ്ചായത്തിലെ ഒരാൾക്കും കുമ്പള പഞ്ചായത്തിലെ എട്ടുപേർക്കും വെസ്റ്റ് എളേരി പഞ്ചായത്തിലെ ഒരാൾക്കും തൃക്കരിപ്പൂർ പഞ്ചായത്തിലെ മൂന്നുപേർക്കും, മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ ഒരാൾക്കും മംഗൽപാടി പഞ്ചായത്തിലെ ഒരാൾക്കും വലിയ പറമ്പ പഞ്ചായത്തിലെ ഒരാൾക്കും, ബദിയഡുക്ക പഞ്ചായത്തിലെ ആറുപേർക്കും, ബെള്ളൂർ പഞ്ചായത്തിലെ രണ്ടുപേർക്കും കാസർകോട് നഗരസഭയിലെ ഏഴുപേർക്കും പള്ളക്കര പഞ്ചായത്തിലെ എട്ടു പേർക്കും പുല്ലൂർ പെരിയ പഞ്ചായത്തിലെ ഒരാൾക്കും ചെങ്കള പഞ്ചായത്തിലെ 43 പേർക്കും നീലേശ്വരം നഗരസഭയിലെ ഒരാൾക്കും കാറഡുക്ക പഞ്ചായത്തിലെ രണ്ടാൾക്കുമാണ് ഇന്ന് പോസിറ്റീവായത്.


34 പേർ രോഗമുക്തർ

ഇന്നലെ ജില്ലയിൽ 34 പേർക്ക് കൊവിഡ് നെഗറ്റീവായി. കാസർകോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 21 പേരും ഉദയഗിരി സി.എഫ്.എൽ.ടി.സിയിൽ ചികിത്സയിലായിരുന്ന ഏഴു പേരും സർജികെയർ സി.എഫ്.എൽ.ടി.സിയിൽ ചികിത്സയിലായിരുന്ന നാലുപേരും പരിയാരം സി.എഫ്.എൽ.ടി.സി, പരിയാരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർ വീതവുമാണ് രോഗമുക്തി നേടിയത്.

ഡ്രൈവർക്ക് കൊവിഡ്: പഞ്ചാ.

പ്രസിഡന്റ് നിരീക്ഷണത്തിൽ

വലിയപറമ്പ് ഗ്രാമ പഞ്ചായത്തിലെ വാഹനത്തിന്റെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് ക്വാറന്റൈയിനിൽ പ്രവേശിച്ചു. 32 കാരനായ ഡ്രൈവർക്ക് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്.

ചികിത്സയിൽ 680

നിരീക്ഷണത്തിൽ 4386