കൂത്തുപറമ്പ്: സമ്പർക്കത്തിലൂടെ രോഗവ്യാപനമുണ്ടായ കോട്ടയം പഞ്ചായത്തിൽ നടപടികൾ ശക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസത്തിനിടെ 6 പേർക്ക് സമ്പർക്കത്തിലൂടെ രോഗവ്യാപനമുണ്ടായ സാഹചര്യത്തിലാണ് കോട്ടയം പഞ്ചായത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുള്ളത്.
കിണവക്കൽ ടൗൺ പൂർണ്ണമായും അടച്ചിട്ടതോടൊപ്പം കപ്പാറ, കമ്പിത്തൂൺ, അലവിപ്പീടിക ഭാഗങ്ങളിലും നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കയാണ്. കൂത്തുപറമ്പ്- അഞ്ചരക്കണ്ടി റോഡിലെ കപ്പാറ മുതൽ വെള്ളപ്പന്തൽ വരെയുള്ള ഭാഗം പൂർണ്ണമായും അടച്ചു. ഈ ഭാഗത്തെ ചെറു റോഡുകളും അടച്ചിട്ടുണ്ട്. കിണവക്കൽ സ്വദേശിനിയായ സ്ത്രീക്കാണ് സമ്പർക്കത്തിലൂടെ ആദ്യം രോഗം സ്ഥിരീകരിച്ചത്.
പിന്നീട് ഇവരുടെ രണ്ടു മക്കൾക്കും കൊവിഡ് പോസറ്റീവ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് അലവിപ്പീടിക ഭാഗത്തെ 3 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. പ്രദേശം ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചതോടൊപ്പം പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കിയിട്ടുണ്ട്.