corona

കാസർകോട്: ജില്ലയിൽ 38 പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത രണ്ട് പോസിറ്റീവ് കേസുകൾ ഉൾപ്പെടെ 26 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴു പേർ ഇതര സംസ്ഥാനത്തു നിന്നെത്തിയവരും അഞ്ചു പേർ വിദേശത്തു നിന്നെത്തിയവരുമാണ്.

ചെമ്മനാട് പഞ്ചായത്തിലെ 35, 11, 51, 7, 27, 19, 8, 12, 21 വയസുള്ള സ്ത്രീകൾ, 15, 2, 4, 9, 6,17 വയസുള്ള പുരുഷന്മാർ, പനത്തടി പഞ്ചായത്തിലെ 75, 38 വയസുള്ള സ്ത്രീകൾ, മഞ്ചേശ്വരം പഞ്ചായത്തിലെ 13 വയസുള്ള ആൺകുട്ടി, മംഗൽപാടിയിലെ 30 വയസുകാരി, ചെറുവത്തൂരിലെ 37 കാരൻ, കാസർകോട്ടെ 35 കാരി, പള്ളിക്കരയിലെ 62 കാരൻ, ചെങ്കളയിലെ 64, 60 വയസുള്ള സ്ത്രീകൾ, ഉറവിടം അറിയാത്ത ചെമ്മനാട്ടെ 29 കാരി, കാസർകോട്ടെ 46 കാരൻ എന്നിവരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായവർ.

പുല്ലൂർ പെരിയ സ്വദേശികളായ 30 കാരൻ, 50 കാരൻ, ചെമ്മനാട്ടെ 53 കാരി, 27 കാരൻ, മംഗൽപാടിയിലെ 45 കാരൻ എന്നിവർ വിദേശത്തുനിന്നു വന്നവരും മഞ്ചേശ്വരത്തെ 35 കാരൻ കള്ളാറിലെ 31,34 വയസുള്ള പുരുഷന്മാർ, 54 കാരി, മൂന്നു വയസുള്ള പെൺകുട്ടി, ചെറുവത്തൂരിലെ 24 കാരി, കാസർകോട്ടെ 25 കാരൻ എന്നിവർ ഇതരസംസ്ഥാനത്തുനിന്നെത്തിയവരുമാണ്.

53 പേർക്ക് രോഗമുക്തി

ജില്ലയിൽ കൊവിഡ് ചികിത്സയിലായിരുന്ന 53 പേർ ഇന്നലെ രോഗമുക്തരായി. കാസർകോട് മെഡിക്കൽ കോളേജിൽ നിന്ന് ഏഴ് പേരും ഉദയഗിരി സി.എഫ്.എൽ.ടി.സിയിൽ നിന്ന് 15 പേരും പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഒരാളും വിദ്യാനഗർ സി.എഫ്.എൽ.ടി.സിയിൽ നിന്ന് രണ്ടാളും പരവനടുക്കം സി.എഫ്.എൽ.ടി.സിയിൽ നിന്ന് 28 പേരുമാണ് ഇന്ന് രോഗമുക്തരായത്


എം.എൽ.എയ്ക്ക് നെഗറ്റീവ്

ചെറുവത്തൂർ: രോഗബാധിതനുമായി സമ്പർക്കത്തിലേർപ്പെട്ടതിനാൽ സ്വയം നിരീക്ഷണത്തിൽ പോയ എം.എൽ.എയുടെയും സി.പി.എം നേതാക്കളുടെയും ടെസ്റ്റ് ഫലം നെഗറ്റീവ്. എം. രാജഗോപാലൻ എം.എൽ.എ, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ. പി. സതീഷ്ചന്ദ്രൻ, ജില്ല കമ്മിറ്റിയംഗം കെ.പി വത്സലൻ എന്നിവരടങ്ങുന്ന 65 പേരുടെ ടെസ്റ്റ് ഫലമാണ് നെഗറ്റീവായത്. ഏരിയ സെക്രട്ടറി കെ. സുധാകരൻ രോഗബാധിതനൊപ്പം ടെസ്റ്റ് നടത്തിയപ്പോൾ ഫലം നെഗറ്റീവായിരുന്നു.

സമ്പർക്കം വഴി 26

ഉറവിടം അറിയാതെ 2

നിരീക്ഷണത്തിൽ 4329