vatt2

കൂത്തുപറമ്പ്: എക്സൈസ് സംഘം വിളക്കോട്ടൂർ ഭാഗത്തു നടത്തിയ പരിശോധനയിൽ വാറ്റ് ചാരായ കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. ചാരായം വാറ്റാനായി പാകപ്പെടുത്തിയ 100 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും പിടികൂടി. വിളക്കോട്ടൂർ-ആക്കൽ തൂവാന്റെ താഴെ പുഴയോരത്ത് കുറ്റിക്കാടുകൾക്കിടയിലാണ് വാഷ് സൂക്ഷിച്ചിരുന്നത്.

10 ലിറ്റർ കൊള്ളുന്ന കന്നാസിൽ ഒളിപ്പിച്ച നിലയിലായിരുന്നു ചാരായം. പ്രതികളെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി. എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ഇൻസ്പെക്ടർ ട്രെയിനി ജിജിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. റോഷിത്ത്, പി. ജലീഷ്. എം. സുബിൻ, വനിത സി.ഇ.ഒ എം. രമ്യ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.