കണ്ണൂർ: സംസ്ഥാനത്തെ വാഹന സ്പെയർപാർട്സ് മേഖല പ്രതിസന്ധിയിൽ. കൊവിഡ് തീവ്ര ബാധിത സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് വാഹനങ്ങളുടെ മിക്ക സ്പെയർപാർട്സുകളും വരുന്നത്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് ലോറികൾ വരുന്നതും കുറവാണ്.
ഡൽഹി , കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ ഇടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് വാഹനങ്ങളുടെ സ്പെയർപാർട്സുകൾ വരേണ്ടത്. ടയർ ,ബാറ്ററി തുടങ്ങിയവ അടക്കം ഇവിടെനിന്നാണ് എത്തേണ്ടത്. എന്നാൽ ഈ മേഖലകളിൽ കൊവിഡ് കൂടുതൽ പടർന്നതോടെ നിലവിൽ 30 ശതമാനം സ്പെയർപാർട്സുകൾ മാത്രമാണ് കമ്പനികൾ നിർമ്മിക്കുന്നത്.
ചരക്ക് ഗതാഗതവും കുറവാണ്. ഇതുകൊണ്ടുതന്നെ സ്പെയർപാർട്സുകളുടെ കുറവുണ്ട്. മാത്രമല്ല, ടാക്സികൾ അധികമൊന്നും സർവീസ് നടത്തുന്നില്ല. അതുകൊണ്ടുതന്നെ എത്തിയ വാഹന സ്പെയർപാർട്സുകൾക്ക് ആവശ്യക്കാരും കുറവാണ്.
റിപ്പയർ ചെയ്യേണ്ട യാന്ത്രഭാഗങ്ങൾ തിരിച്ചുകൊണ്ടു പോകാനും കഴിയുന്നില്ല. കേരളത്തിന് പുറത്ത് വെച്ചാണ് ഇവ റിപ്പയർ ചെയ്യേണ്ടത്. അവയും കെട്ടിക്കിടക്കുകയാണ്.
എം.സി രഞ്ജിത്ത്, കണ്ണൂരിലെ സ്പെയർപാർട്ട്സ് വില്പനക്കാരൻ