corona

കണ്ണൂർ: ജില്ലയിൽ 38 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഇവരിൽ 23 പേർ ആരോഗ്യപ്രവർത്തകരാണെന്നത് ജില്ലയിൽ ആശങ്ക ഉയർത്തുന്നു. വിദേശത്ത് നിന്നെത്തിയ നാലു പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ നാലു പേർ, നാലു പൊലീസുകാർ എന്നിവർക്കും സമ്പർക്കത്തിലൂടെ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു.
മസ്‌കറ്റിൽ നിന്നെത്തിയ മയ്യിൽ സ്വദേശി -59, ഇരിട്ടി സ്വദേശി -37, സൗദി അറേബ്യയിൽ നിന്നെത്തിയ മാലൂർ സ്വദേശി -43, ആന്തൂർ സ്വദേശി -63 എന്നിവരാണ് വിദേശത്ത് നിന്നെത്തിയവർ.


പൂനെയിൽ നിന്നെത്തിയ പയ്യന്നൂർ സ്വദേശി -69, ബംഗളൂരുവിൽ നിന്നെത്തിയ പേരാവൂർ സ്വദേശികളായ 33കാരൻ, 23കാരി, മലപ്പട്ടം സ്വദേശി -23 എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ.ഇരിട്ടി, മട്ടന്നൂർ, പായം, പടിയൂർ സ്വദേശികളായ സിവിൽ പൊലീസ് ഓഫീസർമാർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. പായം സ്വദേശി 29കാരി, പടിയൂർ സ്വദേശി 34കാരി, കൂത്തുപറമ്പ സ്വദേശി 54കാരൻ എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

ആരോഗ്യപ്രവർത്തകർ

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ കല്ല്യാശ്ശേരിയിലെ 22കാരി (ബിഡിഎസ് വിദ്യാർഥിനി), കടന്നപ്പള്ളിയിലെ 27കാരി (റേഡിയോഗ്രാഫർ), പാലക്കാട്ടെ 27കാരി (ഡെർമറ്റോളജി പി ജി), തൃശ്ശൂർ സ്വദേശികളായ 24കാരായ രണ്ട് പേർ (ഹൗസ് സർജൻ), കൊല്ലത്തെ 29കാരി (റേഡിയോ ഡയഗ്‌നോസിസ് പി ജി), നഴ്സിംഗ് അസിസ്റ്റന്റുമാരായ കുറുമാത്തൂരിലെ 39കാരി, ചെങ്ങളായിയിലെ 38കാരി, കടന്നപ്പള്ളി പാണപ്പുഴ സ്വദേശികളായ 37കാരൻ, 39കാരി, അനസ്‌തേഷ്യ ടെക്നീഷ്യൻമാരായ കോഴിക്കോട്ടെ 21കാരി, പെരളശ്ശേരിയിലെ 20കാരി, ഡയാലിസിസ് ടെക്നീഷ്യൻമാരായ പരിയാരത്തെ 22കാരി, വയനാട് വൈത്തിരിയിലെ 20കാരി, സ്റ്റാഫ് നഴ്സുമാരായ അഴീക്കോട്ടെ 39കാരി, പരിയാരത്തെ 45കാരി,എരമം കുറ്റൂർ സ്വദേശി 30കാരി, മേലെ ചൊവ്വയിലെ 23കാരിയായ ഡോക്ടർ, ഫാംഡി ഇന്റേണുമാരായ തളിപ്പറമ്പിലെ 24കാരി, കൊല്ലത്തെ 24കാരി, കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആന്തൂരിലെ 35കാരി, നഴ്സിംഗ് അസിസ്റ്റന്റ് കണ്ണൂരിലെ 21കാരി, അഞ്ചരക്കണ്ടി ഡി.സി.ടി.സിയിലെ നഴ്സിംഗ് അസിസ്റ്റന്റ് ഉദയഗിരിയിലെ 49കാരി.

രോഗ ബാധിതർ 1243

ഭേദമായവർ 784

നിരീക്ഷണത്തിൽ 12300

ജില്ലയിൽ നിന്ന് ഇതുവരെ 26285 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 23632 എണ്ണത്തിന്റെ ഫലം വന്നു. 771 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.