corona

കണ്ണൂർ: പുതുതായി കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലയിലെ 13 തദ്ദേശ സ്വയംഭരണ വാർഡുകൾ കൂടി കണ്ടെയ് ൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. ആന്തൂർ 6, ഇരിട്ടി 21, പയ്യന്നൂർ 28, മാലൂർ 7 എന്നീ വാർഡുകളാണ് പുതുതായി കണ്ടെയ് ൻമെന്റ് സോണുകളായത്.
സമ്പർക്കം മൂലം രോഗബാധയുണ്ടായ ആന്തൂർ 26, കടന്നപ്പള്ളി പാണപ്പുഴ 7, മട്ടന്നൂർ 15, പായം 12, പടിയൂർ കല്ല്യാട് 12, ഉദയഗിരി 6, തളിപറമ്പ 12, മലപ്പട്ടം 1, ചെങ്ങളായി 12 എന്നീ വാർഡുകൾ പൂർണമായി അടച്ചിടും.

33 പേർക്ക് രോഗമുക്തി

കന്നോത്തുപറമ്പ് സ്വദേശികളായ 41കാരി, മൂന്നുവയസ്സുകാരൻ, പേരാവൂർ സ്വദേശി -40, ഇരിക്കൂർ സ്വദേശി - 25, മാങ്ങാട്ടിടം സ്വദേശി - 25, ചെമ്പിലോട് സ്വദേശികളായ 26കാരൻ, 23 കാരൻ, 31കാരൻ, 39കാരൻ, അയ്യങ്കുന്ന് സ്വദേശിനി - 62, കൂത്തുപറമ്പ് സ്വദേശി -54, കരിവെള്ളൂർ സ്വദേശി - 24, ഇരിക്കൂർ സ്വദേശി - 34, പയ്യന്നൂർ സ്വദേശി - 27, പാപ്പിനിശ്ശേരി സ്വദേശി - 54, വേങ്ങാട് സ്വദേശി - 52, കണ്ണൂർ സ്വദേശികളായ 19കാരൻ, 59കാരൻ, പാനൂർ സ്വദേശികളായ 57കാരൻ, 39കാരൻ, സി. ഐ. എസ്. എഫ് ഉദ്യോഗസ്ഥൻ -29, തൃപ്പങ്ങോട്ടൂർ സ്വദേശി ഒരു വയസ്സുകാരൻ, ശ്രീകണ്ഠാപുരം സ്വദേശി - 26, ചിറക്കൽ സ്വദേശി - 32, ചിറ്റാരിപ്പറമ്പ് സ്വദേശി - 36കാരി, തൃപ്പങ്ങോട്ടൂർ സ്വദേശി മൂന്നുവയസ്സുകാരി, പാട്യം സ്വദേ ശി - 31 , 34കാരി ആരോഗ്യ പ്രവർത്തക, കൂടാളി സ്വദേശി - 31, ചെറുതാഴം സ്വദേശി - 34, ചൊക്ലി സ്വദേശി - 45, പേരാവൂർ സ്വദേശി - 36, കന്നോത്തുപറമ്പ് സ്വദേശി - 52.