തൃക്കരിപ്പൂർ: തങ്കയം കക്കുന്നത്ത് സി.പി.എം -മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിൽ കഴിഞ്ഞദിവസം രാത്രി ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 20 മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. അതേസമയം വീട് ആക്രമിച്ചു ജനൽ ചില്ലുകൾ പൊളിക്കുകയും മകനെ മർദ്ദിക്കുകയും ചെയ്തുവെന്ന് ആരോപിച്ചു ലീഗ് പ്രവർത്തകൻ സിനാന്റെ മാതാവും പരാതി നൽകി. പരാതിയിൽ വീട്ടമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
സി പി എം പ്രവർത്തകൻ കക്കുന്നത്തെ ചന്ദ്രന്റെ മകൻ റിഥുൻ നൽകിയ പരാതിയിലാണ് ലീഗ് പ്രവർത്തകരുടെ പേരിൽ കേസെടുത്തത്. സംഘം ചേർന്ന് എത്തിയവർ തന്നെയും സുഹൃത്തിനെയും തടഞ്ഞുനിർത്തി മർദ്ദിക്കുകയും ബൈക്ക് തകർത്ത് 5000 രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നുമാണ് പരാതി.