കണ്ണൂർ: ആഗസ്റ്റ് ഒന്നു മുതൽ ബസ് സർവ്വീസ് നിർത്തിവയ്കാനുള്ള ബസുടമസ്ഥ സംഘത്തിന്റെ തീരുമാനത്തിന് പൂർണപിന്തുണ നൽകാൻ കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ് പി.കെ. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ, എസ്. അഷ്റഫ്, കെ.വി. മോഹനൻ, കെ.സി. സോമനാഥൻ, ടി. രാധാകൃഷ്ണൻ, എം.കെ. അസീൽ എന്നിവർ പ്രസംഗിച്ചു.