ഇരിട്ടി: ക്വാറന്റൈൻ ലംഘിച്ച് ജന്മദിനം ആഘോഷിച്ച കൊവിഡ് രോഗിക്കും മറ്റ് ആറു പേർക്കുമെതിരെ
ഇരിട്ടി പൊലീസ് കേസെടുത്തു. ബംഗളുരുവിൽ നിന്നെത്തി ക്വാറന്റൈനിൽ കഴിയവേ ജന്മദിനാഘോഷം സംഘടിപ്പിച്ച കുളിചെമ്പ്രയിലെ യുവാവിനും അതിൽ പങ്കെടുത്ത ബന്ധുക്കൾക്കും സുഹൃത്തുകൾക്കും എതിരായാണ് കേസ്. ഇതിനുശേഷം ഞായറാഴ്ചയാണ് യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത്.
ഈ യുവാവ് ഇരിട്ടി ടൗണിലെത്തി കാരംസ് കളിക്കുകയും ഫുട്‌ബാൾ കളിക്കുന്ന സ്ഥലത്തെത്തിയതായും കണ്ടെത്തിയിട്ടുണ്ട്. യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത്തോടെ യുവാവ് ബന്ധപ്പെട്ട എട്ട് കടകൾ അധികൃതർ അടപ്പിച്ചു. യുവാവുമായി ബന്ധപ്പെട്ടവർ നിരീക്ഷണത്തിൽ പോയി.
ക്വാറന്റൈൻ വ്യവസ്ഥ ലംഘിച്ച് യുവാവ് നാട്ടിൽ കറങ്ങിനടക്കുന്നത് കണ്ടെത്തുന്നതിൽ അധികൃതർക്കും വാർഡ്തല സുരക്ഷാ സമിതിക്കും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചത്.