കണ്ണൂർ: സെപ്തംബർ മാസംവരെ അടക്കേണ്ട ക്വാർട്ടർ ടാക്സ് സർക്കാർ ഒഴിവാക്കിയില്ലെങ്കിൽ ബസുകൾ ഇന്ന് മുതൽ ജി ഫോം നൽകി നിർത്തി വയ്ക്കാൻ തീരുമാനിച്ചതായി കണ്ണൂർ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് ഓർഗ്ഗനൈസേഷൻ സ്റ്റിയറിംഗ് കമ്മിറ്റി യോഗം അറിയിച്ചു .സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയുടേതാണ് തീരുമാനം. ജൂൺ വരെയുള്ള ടാക്സ് സർക്കാർ ഒഴിവാക്കിയത് കൊണ്ടാണ് ഇപ്പോൾ ഓടുന്ന ബസുകൾക്ക് ജില്ലയിൽ താൽക്കാലികമായി പിടിച്ചു നിൽക്കാൻ സാധിക്കുന്നതെന്ന് ബസ്സുടമകൾ പറഞ്ഞു.

കൊ വിഡ് വ്യാപനത്തിന്റെ ഫലമായി ബസുകളിൽ യാത്രക്കാർ കയറാത്തതിന്റെ ഫലമായി ബസുടമകൾ കടുത്ത പ്രതിസന്ധിയിലാണ് .വരുമാനം പാടെ നിലച്ചതോടെ നിത്യ ചെലവിന് പോലും മാർഗ്ഗം ഇല്ലാത്ത അവസ്ഥയിലാണ് ഇവർ. തൊഴിലാളികൾ മുന്നൂറും നാന്നൂറും രൂപക്കാണ് തൊഴിൽ ചെയ്യുന്നത്. വരുമാനം തീരെ ലഭിക്കാത്ത 60 ശതമാനത്തോളം ബസുകൾ മാസങ്ങളായി ജി ഫോം നൽകി നിർത്തിയിരിക്കുകയാണ്.